Flash News

ന്യൂയോര്‍ക്ക് സെയ്ന്റ് മേരീസ് സീറോ മലബാര്‍ ഇടവകയില്‍ ആദ്യ കുര്‍ബാന, സ്ഥൈര്യലേപന ശുശ്രൂഷകള്‍

July 21, 2018 , ജോസ് കണിയാലി

holy communionന്യൂയോര്‍ക്ക്: സെയ്ന്റ് മേരീസ് സീറോ മലബാര്‍ ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന, സ്ഥൈര്യലേപന ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തിന് അഭിമാനത്തിന്‍റെ നിമിഷങ്ങളായി. ജന്മനാട്ടില്‍ നിന്നും കെടാവിളക്കായി കൊണ്ടുവന്ന വിശ്വാസ പാരമ്പര്യം ഇവിടെയും പ്രോജ്വലിക്കുന്നതിന്‍റെ തെളിവായി 26 കുട്ടികളാണ് ആദ്യ കുര്‍ബാനയും സ്ഥൈര്യലേപനവും കൈക്കൊണ്ടത്.

വികാരി ഫാ. ജോണ്‍ മേലേപ്പറും ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോണി തോമസ് സി.എം.ഐ, ഫാ. ജോസ് മേലേട്ടുകൊച്ചിയില്‍, ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. സിയയാണ് വചന സന്ദേശം നല്‍കിയത്.

സി.സി.ഡി കോഓര്‍ഡിനേറ്റര്‍ ബെറ്റി മേനാട്ടൂര്‍, അധ്യാപകരായ ലാലി അലക്സ്, ലെയ്സി മാനുവേല്‍, ലിസി കൊച്ചുപുരയ്ക്കല്‍, സെസില്‍ കാക്കനാട്ട് എന്നിവരാണ് കുട്ടികളെ കൂദാശാ സ്വീകരത്തിന് അണിയിച്ചൊരുക്കിയത്.

രജിസ്ട്രാര്‍ ബോബന്‍ ജോസ്, ട്രസ്റ്റിമാരായ ജയിംസ് തോമസ്, ബിജു പുതുശേരി, വിന്‍സന്‍റ് വാതപ്പിളളില്‍, ജേക്കബ് മടുക്കോലി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top