ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അമേരിക്കന്‍ റീജിയന്‍ നിലവില്‍വന്നു; കെ.എം. ഈപ്പന് സ്തുത്യര്‍ഹ സേവനത്തിന് ആദരവ്‌

Newsimg1_29858600ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും ഏകോപനസമിതിയായ ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വടക്കേ അമേരിക്കന്‍ റീജിയണിന്റെ പ്രാഥമിക സമ്മേളനം ഡാളസില്‍ വെച്ച് നടന്നു. 16മത് ഐ.പി.സി. ഫാമിലി കോണ്‍ഫ്‌റന്‍സിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വടക്കേ അമേരിക്കന്‍ റീജിയണ്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അസോസിയേഷന്‍ ചെയര്‍മാന്‍ ബ്രദര്‍ സി.വി.മാത്യു നിര്‍വ്വഹിച്ചു. മാധ്യമരംഗത്തും, ക്രൈസ്തവ സാഹിത്യ രംഗത്തും ഇന്‍്ഡയാ പെന്തക്കോസ്ത് ദൈവസഭാംഗങ്ങളുടെ സജീവ സാന്നിദ്ധ്യവും, ഇടപെടലും മനസ്സിലാക്കിയതുമൂലമാണ് ഇക്കൂട്ടരെകൂട്ടി ഒരു ഏകോപന സമിതി ഉണ്ടാകേണ്ടുന്ന ആശയം ഉടലെടുത്തതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഇദ്ദേഹം പ്രസ്താവിച്ചു.

സഭാവളര്‍ച്ചയില്‍ എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ആകത്തുക മനസ്സിലാക്കുകയും, അവരുടെ കഴിവുകളെ സഭാ വളര്‍ച്ചയ്ക്ക് ഉതകത്തക്ക രീതിയില്‍ തികഞ്ഞ ലക്ഷ്യബോധത്തോടെ നിലകൊള്ളുന്ന ഒരു സംഘടനയാണിതെന്നും സി.വി.മാത്യു സദസ്സിനെ ഓര്‍പ്പിച്ചു.പാസ്റ്റര്‍ ജേക്കബ് ജോണ്‍, പാസ്റ്റര്‍ ഷിബു നെടുവേലില്‍, പാസ്റ്റര്‍ ഫിലിപ്പ് പി.തോമസ് എന്നിവര്‍ ആത്മീകതയും, അതോടൊപ്പം പരസ്പര സ്‌നേഹവും, ബഹുമാനവും കൈവിടാതെ എഴുത്തുകാര്‍ ദൈവം തന്ന ടാലന്റുകള്‍ വിനിയോഗിക്കണമെന്ന സന്ദേശവാക്കുകള്‍ അറിയിച്ചു.

Newsimg2_19550335വളര്‍ത്താനും, തളര്‍ത്താനും കഴിവുള്ള എഴുത്തിന്റെ ശക്തിയെപറ്റി ഇവര്‍ സദസ്സിനെ ഓര്‍മ്മപ്പെടുത്തി.പ്രവാസലോകത്തില്‍ മലയാള ഭാഷയുടെ പ്രചരണത്തിനും, വളര്‍ച്ചയ്ക്കും, അതേ അവസരത്തില്‍ സുവിശേഷ വ്യാപ്തിക്കായി 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മലയാള വാര്‍ത്താ വാരികയുടെ ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനെ ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ സമ്മേളനത്തിന്റെ ഭാഗമായി പ്രശസ്തി പത്രം നല്‍കി ആദരിച്ചു.

പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ പ്രശസ്തി പത്രത്തിന്റെ ഉള്ളടക്കം സദസ്യരെ വായിച്ചു കേള്‍പ്പിച്ചു.പുതിയതായി രൂപീകൃതമായ അമേരിക്കന്‍ റീജയണ്‍ പ്രവര്‍ത്തനങ്ങളേയും അവാര്‍ഡിനു അര്‍ഹനായ കെ.എം. ഈപ്പനേയും വിവിധ മാധ്യമപ്രവര്‍ത്തകരും, വിശിഷ്ട വ്യക്തികളും ആശംസ അര്‍പ്പിച്ചു.ഡോ.വത്സന്‍ ഏബ്രഹാം, വെസല്‍ മാത്യൂ, സിസ്റ്റര്‍ സ്റ്റാര്‍ല ലൂക്ക്, കുര്യന്‍ ഫിലിപ്പ്, ജോര്‍ജ്ജ് മത്തായി, ഷാജി കാരക്കല്‍, റോയി വാകത്താനം, രാജന്‍ ആര്യപള്ളില്‍, പീറ്റര്‍ മാത്യു വല്യത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചവരില്‍പ്പെടുന്നു.

തുടര്‍ന്ന് ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അമേരിക്കന്‍ റീജിയണ്‍ ഭാരവാഹികളെ പരിചയപ്പെടുത്തി.ബ്രദര്‍ കെ.എം. ഈപ്പന്‍(രക്ഷാധികാരി), ബ്രദര്‍ ജോര്‍ജ് മത്തായി(പ്രസിഡന്റ്), രാജന്‍ ആര്യപള്ളില്‍(വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ റോയി വാകത്താനം(സെക്രട്ടറി), ജോയി തുമ്പമണ്‍, പാസ്റ്റര്‍ തോമസ് മുല്ലക്കല്‍(ജോയിന്റ് സെക്രട്ടറിമാര്‍), ടിജു തോമസ്(ട്രഷറര്‍), നെബു വെള്ളവന്താനം( പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), സാം മാത്യു, രാജു തരകന്‍, ജെയിംസ് മുളവന, ബൈജു യാക്കോബ് ഇടവിള, പാസ്റ്റര്‍ തോമസ് കുര്യന്‍, ഡോ.ബാബു തോമസ്, എസ്.പി.ജെയിംസ്, സാം ടി. ശാമുവേല്‍, സാം വര്‍ഗ്ഗീസ് എന്നിവരെ ബോര്‍ഡ് അംഗങ്ങളായും നിയോഗിച്ചു.

നിയുക്ത പ്രവര്‍ത്തകസമിതിയെ പാസ്റ്റര്‍ കെ.സി. ജോണ്‍(ഫ്‌ളോറിഡ) അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു.അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം പാസ്റ്റര്‍ സി.പി. മോനായി സ്വാഗതവും, സെക്രട്ടറി ഫിന്നി രാജു ഹ്യൂസ്റ്റണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment