അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് ഫൊക്കാന പുരസ്കാരം

PHOTO-2018-07-08-18-25-26ഫിലഡല്‍‌ഫിയ: ഫൊക്കാനയുടെ പതിനെട്ടാമത് ദേശീയ കണ്‍‌വന്‍ഷനോടനുബന്ധിച്ച്, ഭാഷയേയും ഭാഷാസ്നേഹികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഫൊക്കാനയുടെ ദൗത്യത്തിന്റെ ഭാഗമായി, എഴുത്തുകാരനും ഫൊക്കാനയുടെ സാഹിത്യ വിഭാഗം ചെയര്‍മാനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് മലയാള ഭാഷയ്ക്ക് നല്‍കുന്ന സംഭാവനകളെ മാനിച്ച്, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യനും, പ്രശസ്ത എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയും ചേര്‍ന്ന് പുരസ്കാരം നല്‍കി ആദരിച്ചു. ജോര്‍ജ്ജ് നടവയല്‍ സദസ്യര്‍ക്ക് മുമ്പാകെ ഫലകം വായിച്ചു.

ഫൊക്കാന മലയാളത്തേയും മലയാള സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഭാവിയിലും ഫൊക്കാന അമേരിക്കന്‍ മലയാള സാഹിത്യത്തിനു അവിസ്മരണീയമായ സംഭാവനകള്‍ നല്‍കി പുഷ്ടിപ്പെടുത്തുന്ന അക്ഷരസ്നേഹികള്‍ക്ക് ഒരു പ്രചോദനമാവട്ടേ എന്ന് ആശംസിച്ചുകൊണ്ട്, അബ്ദുള്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്കും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനും നന്ദി പറഞ്ഞു.

PHOTO-2018-07-08-18-25-44PHOTO-2018-07-08-18-25-17PHOTO-2018-07-08-18-25-42

Print Friendly, PDF & Email

Related News

Leave a Comment