Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

നാട്ടില്‍ നിന്നൊരു മൂട്ട (നര്‍മം): ജോണ്‍ ഇളമത

July 23, 2018 , ജോണ്‍ ഇളമത

Nattil ninnoru mootta banner1നാട്ടില്‍ നിന്നു വന്ന നടിയുടെ മൂട്ടില്‍ പറ്റിയാണ് ആ മൂട്ട അമേരിക്കയിലെത്തിയത്. കലാപരിപാടികളുമായി എത്തിയ ആ താരസംഘത്തിലെ ഏറ്റവും കൂടുതല്‍ തടിയുള്ള ആ നടിയില്‍ സുലഭമായി രക്തമുള്ളതുകൊണ്ടാണ് ആ നടിയുടെ മൂട്ടില്‍ മൂട്ടപറ്റിക്കൂടിയത്. മൂട്ടയുടെ യാത്ര കുശാലായിരുന്നു. അമേരിക്കയിലേക്കു പോരുംവഴി നാട്ടിലൊരു പഴഞ്ചന്‍ ത്രീസ്റ്റാര്‍ ഹോട്ടലിന്‍െറ പഴഞ്ചന്‍ ചൂരസേരയില്‍ നിന്നാണ് ആ മൂട്ട നടിയുടെ മൂട്ടില്‍ പറ്റിയത്. അവിടുന്ന് നടിയുടെ നഗ്‌നമൂട്ടില്‍ പറ്റാന്‍ വലിയ സാഹസംതന്നെ നടത്തി. സാരിക്കടിയില്‍ മാംസളമായ കാലിലൂടെ ഇഴഞ്ഞ് ഞെരുക്കു കൊള്ളാതെ അതു സാധിച്ചെടുത്തു,അവിടെ എത്തിയപ്പോള്‍ ഒരു പട്ടുമെത്തയുടെ സുഖം!

അങ്ങനെ ഒരു നീണ്ട യാത്ര.നടിയും കൂട്ടരും സഞ്ചരിച്ചു.നെടുമ്പാശേരിക്ക് ഡല്‍ഹീക്ക്, ഡല്‍ഹീന്ന് ന്യൂയോര്‍ക്കിലെ കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്! ബിസിനസ് ക്ലാസിലായിരുന്നുയാത്ര.അതും പരമസുഖം, നടിയും മൂട്ടയും എന്‍ജോയ് ചെയ്തു.

image (2)-1മൂട്ട ഓര്‍ത്തു- ഇനി ഈ നടി ഒരു മാസം എവിടെയൊക്കെ യാത്രചെയ്താലും തനിക്കെന്തുചേതം! ഒരാഴ്ചയല്ല, ഒരു മാസമല്ല,ഒരു വര്‍ഷം തന്നെ പട്ടിണി കൂടാതെ ആഘോഷിക്കാനുള്ള വകനടിയിലുണ്ട്.പിന്നെ ഇടക്കിടെ നടിയുടെ കാച്ചിയ എണ്ണേടെ മണവും,കുട്ടിക്കുറ പൗഡറും,വിയര്‍പ്പും കൂടി അലിഞ്ഞ ഗന്ധവും അത്ര സുഖകരമല്ല.എങ്കിലും നടി, ഇടക്കിടക്ക് പരിപാടിക്കും, സമ്മേളനത്തിനും,പാര്‍ട്ടിക്കും പോകുമ്പോള്‍ വിദശനിര്‍മ്മിതമായ യാര്‍ഡ്‌ലി സോപ്പില്‍ കുളിച്ച്, ഫ്രഞ്ചുപരിമളമായ ഓഫിയം ഫെര്‍ഫ്യൂവും ഇട്ടിരിക്കുബോള്‍ നടിയെ പിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ തോന്നും. ഇത്ര നാളും കഷ്ടപ്പാടായിരുന്നു. രണ്ടാംകിട രാഷ്ട്രീയക്കാരും, എഴുത്തുകാരും,പ്രഫസര്‍മാരും,സീരിയലുകാരും,നാടകക്കാരും,ചിത്രകാന്മാരും,കവികളും, വെള്ളമടിച്ച് കിറുങ്ങാന്‍വരുന്ന ആ മൂന്നു നക്ഷത്രത്തില്‍, ദശയൊള്ള നടിവന്ന് ആ ചൂരക്കസേരയില്‍ ഇരുന്നതാണ്,വാസ് ത്തവത്തില്‍ തനിക്കടിച്‌ന ഭാഗ്യക്കുറില്‍ഇതുവരെ കുത്തി രക്തം കുടിച്ചിരുന്നു.

മദ്യപാനികളാട്ടെ,രക്തം കടിക്കുബോള്‍ ഒന്നിളകിയിരിക്കും,ചൊറിയാന്‍ പോലും അലസത കാട്ടി.പാതിമയക്കത്തിലല്ലേ ജീവിതം! ഇവരുടെ രക്തത്തിനൊക്കെ ഒരു വാറ്റുചാരായത്തിന്‍െറചൊവയാ,പുളിച്‌ന കള്ളിന്‍െറ ചൊവയോ,വിലകുറഞ്ഞ വിസ്ക്കിയുടെചൊവയോ ഒക്കെ ആയിരിക്കും,എങ്കിലും കുടിക്കാതിരക്കാം പറ്റ്വോ,ജീവിക്കണ്ടെ!

പരിപാടികള്‍ക്കിടെ താരസംഘത്തെ മുന്തിയ ഒരു ബാറില്‍ സ്‌പോണ്‍സര്‍കൊണ്ടുപോയി,അവരെ ഒന്നു സന്തോഷിപ്പിക്കാന്‍! ഈ വക വകുപ്പല്ലെ, അടിച്ചുപൊളിക്കാന്‍ അവസരംകൊടുത്താല്‍ കുടിച്ചുു പൂസാകും.അങ്ങനെ നടി കിറുങ്ങി ഇരുന്ന നേരത്ത് മൂട്ട പുറത്തുവന്നു,അമേരിക്ക എന്ന അതഭുതരാജ്യം കാണാന്‍. മൂട്ട വണ്ടറടിച്ചുപോയി! നടിയുടെ തടി എന്തിരിക്കുന്നു! നൂറുമൂട്ടകള്‍ക്ക് ഒന്നിച്ചിരുന്ന് ഏറെക്കാലത്തേക്ക് രക്തം കുടിക്കാമ്പറ്റിയ തടിച്ചികളും,തടിയമ്മാരും, പല നിറത്തില്‍, വെളുപ്പ്, കറുപ്പ്, പാല്‍ക്കാപ്പി, കഷായ നിറം എന്നുവേണ്ട നാനാ നിറക്കാര്‍.

വെളുപ്പിനോടാണ്,മൂട്ടക്കു കമ്പം! അതും തടിച്ചിികളോട്.ഒരാണ്‍മൂട്ടയായ താന്‍അങ്ങനെ ഇഷ്ടപ്പെടുന്നതിലെന്തു തെറ്റ്! മൂട്ട സൂക്ഷിച്ചു നോക്കി,നടിയുടെ തൊട്ടടുത്ത് ഒരുസുന്ദരി!വെളുത്തുതടിച്ച് ചുവന്ന ഒരു മദാമ്മ! കൂഴച്ചക്കയുടെ കൂഞ്ഞി വലിച്ച മാതിരി,എവിടയും ദശ, മുമ്പോട്ടും പൊറകോട്ടും. എങ്ങനെയും അവരിലൊന്നു കയറിപ്പറ്റിയാ നശിച്ചജന്മനാട്ടിലോട്ട് തിരികെ പോകണ്ടാ.രക്തമില്ലാത്തവരുടെ നാട്ല്‍അതാണോ ദൈവത്തിന്‍െറ നാട്! ഇപ്പോ കൊറെ കൊടവയറമ്മാരൊണ്ട്, സീരിയലു കണ്ട് തടിച്ചിരിക്കുന്ന കൊറെ പെണ്ണുങ്ങളും.ഇവരടെ ഒക്കെരക്തത്തിന് കഷായത്തിന്‍െറ ചൊവയാ.ഫോര്‍മാലിനിട്ട മീനും, പാണ്ടീന്ന്അടിച്ചുകലക്കി കൊണ്ടുവരുന്ന വണ്ടിക്കാളേം, സ്വന്തം വേസ്റ്റ് തിന്നുന്നു ബ്രോയിലര്‍ കോഴിയേം, പരാമാറടിച്ച പച്ചക്കറീം, പഴോം ഒക്കെ തിന്നുന്നോര്! ഇങ്ങനെ പോയാ കാന്‍സറ് പിടിച്ചില്ലേലാ അത്ഭുതം!

ഓ, ഇതെന്തൊരു നാട്! , പറുദീസാ പോലെ. നല്ല പാല്, നെയ്യ്, ബട്ടറ്, എറച്ചി, മീന്, ഫ്രഷ് പച്ചക്കറി, പഴം , കുടിക്കാന്‍ ഒന്നാം തരം മായം ചേരാത്ത മദ്യങ്ങള്‍! വാസ്‌വത്തില്‍ ഇതല്ലേ ദൈവത്തിന്‍െറ നാട്!

ഇവിടെ ബലാത്സംഗമില്ല, മതവൈര്യമില്ല, കുതികാല്‍ വട്ടുന്ന രാഷ്ട്രീയോട്ടമില്ല.. മൂട്ട ആലോചിച്ചു തീരുമാനിച്ചു, ഇവിടെ തന്നെ, മദാമ്മയോടൊപ്പം കൂടുക. പക്ഷേ എന്തിനാ മദാമ്മേടെ മൂട്ടില്‍ കൂടുന്നെ! മറ്റൊരു മനോഹരമായ സ്ഥലം കണ്‍മുമ്പില്‍ തുറന്നു കിടക്കുന്നു. മൂട്ട, മുട്ടി കിടക്കുന്ന കസേരവഴി ഇഴഞ്ഞു പയ്യെ പയ്യെ ആരുമാരുറിയതെ മുന്‍ഭാഗം പാതി തുറന്നു കിടന്ന മദാമ്മയുടെ ഉടുപ്പിലൂടെ മാറിനുള്ളില്‍ പറ്റികൂടി. മദാമ്മയെ പഴുത്ത മാമ്പഴത്തിന്‍െറ മണം, പിന്നെ എന്തൊക്കയോ പരിമളത്തിന്‍െറ മണം എവിടയുമൊരു മൃദുവായ തൂവല്‍സ്പര്‍ശം! എന്തൊരു സന്തോഷം! സ്വര്‍വ്വവും, അതിലപ്പുറവും കിട്ടിയ വാശിയില്‍ മദ്യലഹരിയിലായിരുന്നെങ്കിലും മദാമ്മ ഒന്നു ഞെട്ടി ഞെളിപിരി കൊണ്ട് കൈകൊണ്ട് തപ്പി മൂട്ടയെ കയ്യിലെടുത്തു ദൂരേക്കെറിഞ്ഞ് പേടിച്ചൊരു ചാട്ടവും! തടര്‍ന്ന് അടുത്തിരുന്ന ചെമ്പിന്‍െറ നിറമുള്ള നടിയെ തറച്ച് നോക്കി ഇംഗ്ലീഷില്‍, ‘എഫ്’ കൂട്ടി ഒരു കടുത്ത തെറീം പറഞ്ഞ് ദേഷ്യത്തില്‍ അവിടെനിന്ന് ചാടിണീറ്റു പോയി.

തറയില്‍ വീണ മൂട്ട ദീര്‍ഘനിശ്വാസം വിട്ടു ആശ്വസിച്ചു- അവസാനമായിരിക്കൂന്നാന്നാ കരുതീത്, ങാ, രക്ഷപ്പെട്ടു. ഇനി ഇവിടെ അഭയാര്‍ത്ഥിയായി കൂടാം, തട്ടിപ്പും വെട്ടിപ്പുമായി. നാട്ടിലോട്ട് തിരികെ പോന്നേലും ഭേദമതാ!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top