Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി അഞ്ചാമത് ‘ഡ്രീംസ്’ സമ്മര്‍ ക്യാമ്പ് 2018 ഡാലസില്‍

July 24, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

dreams1ഡാലസ് : മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേതൃ പരിശീലനവും വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ്‌ എജ്യുക്കേഷന്‍ സെന്ററും, കേരളാ അസോസിയേഷനും, ‘ഡ്രീംസ്’ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന ഡ്രീംസ് സമ്മര്‍ ക്യാമ്പ് ഓഗസ്റ്റ് 6 മുതല്‍ 10 (തിങ്കൾ – വെള്ളി ) വരെ തീയതികളില്‍ ഗാര്‍ലന്റ് കേരളാ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മുത 3 വരെയാണ് ക്യാമ്പ്.

കുട്ടികള്‍ക്ക് ലീഡര്‍ഷിപ്പ്, ഇന്റര്‍ പേഴ്സണല്‍ സ്കില്‍സ്, ടാലന്റ് ഡെവലപ്പ്മെന്റ് എന്നിവക്കു പ്രാധാന്യം നല്‍കിയാണ് പരിശീലന പരിപാടി. പരിമിത സീറ്റുകള്‍ ബാക്കിയുള്ള പരിശീലന ക്യാംപിനു ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഉച്ചഭക്ഷണമുള്‍പ്പെടെ 25 ഡോളര്‍ മാത്രമാണ് രജിസ്ട്രഷന്‍ ഫീ.

ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ (പ്രോജക്റ്റ് ഡയറക്ടര്‍), രക്ഷകര്‍ത്താക്കള്‍, വോളണ്ടിയേഴ്‌സ്‌ എന്നിവര്‍ ക്യാംപിനു നേതൃത്വം നല്‍കുന്നു. നിരവധി കുട്ടികള്‍ പങ്കെടുത്ത മുന്‍ വര്‍ഷങ്ങളില്‍ നടന്ന സമ്മര്‍ ക്യാമ്പ് വന്‍ വിജയമായിരുന്നു. ക്യാംപിനു രജിസ്റ്റര്‍ ചെയ്യുവാന്‍ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കുര്യാക്കോസ് 972 310 3455, ഷാജി തോമസ് 214 966 6627, ഹരിദാസ് തങ്കപ്പന്‍ 214 908 5686,
സിബി വാരിക്കാട്ട് 469 360 9200.

Dreams Summer Camp


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top