Flash News

പതിനൊന്നാം വയസ്സില്‍ കോളജ് ബിരുദം നേടി

July 24, 2018 , പി.പി. ചെറിയാന്‍

boyഫ്‌ളോറിഡ: പതിനൊന്നാം വയസ്സില്‍ കോളേജ് ബിരുദം നേടിയ ഫ്ലോറിഡയില്‍ നിന്നുള്ള വില്യം മെയ്‌ലിസ് വാര്‍ത്തകളില്‍ ഇടം നേടി. ഫ്‌ളോറിഡ സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് കോളേജില്‍ നിന്നും ആര്‍ട്‌സിലാണ് ഈ പതിനുന്നുകാരന്‍ അസ്സോസിയേറ്റ് ഡിഗ്രി നെടിയത്. 9-ാം വയസ്സില്‍ പിറ്റ്‌സ്ബര്‍ഗ് ഹൈസ്ക്കൂളില്‍ നിന്നും വില്യം ഗ്രാജ്വേറ്റ് ചെയ്തിരുന്നു.

ജൂലൈ 21 ശനിയാഴ്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തന്നേക്കാള്‍ പ്രായമുള്ള ബിരുദധാരികളുടെ കൂടെ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ ടൊന്‍ജ്വ വില്യംസില്‍ നിന്ന് വില്യം സര്‍ട്ടിഫിക്കറ്റ് വാങ്ങി.

അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന വില്യം 2-ാം വയസ്സില്‍ ലളിത ഗണിത ശാസ്ത്രവും, 4-ാം വയസ്സില്‍ ആള്‍ജിബ്രയും പഠിച്ചിരുന്നു. വില്യമിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. “എല്ലാം ദൈവത്തിന്റെ ദാനമാണ്. സയന്‍സും ഹിസ്റ്ററിയും എനിക്ക് ലഭിച്ച പ്രത്യേക വരദാനമാണ്” – ബിരുദദാന ചടങ്ങിനു ശേഷം വില്യം പറഞ്ഞു.

“അടുത്ത മാസം സൗത്ത് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. എനിക്കൊരു ഒരു ആസ്‌ട്രോ ഫിസിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. സയന്‍സിലൂടെ ദൈവമുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. 18-ാം വയസ്സില്‍ ഡോക്ടറേറ്റ് നേടണം” – വില്യമിന്റെ ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞു.

FLORIDA_BOY_GRADUATES_COLLEGE_AT_11_YEARS_OLD__VO__ FLORIDA_BOY_GRADUATES_COLLEGE_AT_11_YEARS_OLD__VO___LUTWVYD.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top