മോഹന്‍‌ലാല്‍ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രകാശ് രാജ്

prakashraj-mohanlal-830x412സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നല്‍കിയ കത്തും തമിഴ് നടന്‍ പ്രകാശ് രാജ് ഇതിനെതിരേ രംഗത്തു വന്നതിനും പശ്ചാത്തലത്തില്‍ വിശദീകരണവുമായി കൂട്ടായ്മ രംഗത്ത്. പ്രകാശ്‌രാജ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതും തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മോഹന്‍ലാലും രംഗത്തുവന്നതോടെയാണു ചര്‍ച്ച വീണ്ടും ചൂടുപിടിച്ചത്. സിനിമയിലെ വനിതാ സംഘടനയിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, ബീനാ പോള്‍, ഗീതു മോഹന്‍ദാസുമടക്കം ഒപ്പിട്ട മെമ്മോറാണ്ടമാണു സര്‍ക്കാരിനു സമര്‍പ്പിച്ചത്.

‘ദിലീപ് വിഷയത്തില്‍ അമ്മ സംഘടനയെടുത്ത നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്. അത് ഞാന്‍ തുറന്നുപറയുകയും ചെയ്തു. ആ നിലപാട് മോഹന്‍ലാലിനെതിരെയുള്ളതല്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘അതൊരു സംഘടനയ്‌ക്കെതിരെ ഉള്ളതാണ്. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലുള്ള എന്റെ വിയോജിപ്പ് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ദിലീപിന്റെ വിഷയം മോഹന്‍ലാലിന്റെ നിലപാടല്ല, സംഘടനയുടേതാണ്. അതും മോഹന്‍ലാലിനെ അവാര്‍ഡ്ദാന ചടങ്ങിന് പങ്കെടുപ്പിക്കാത്തതും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനായ നടനാണ് മോഹന്‍ലാല്‍. അവാര്‍ഡ്ദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാന്‍ യോഗ്യനുമാണ്. മോഹന്‍ലാല്‍ ആ ചടങ്ങില്‍ പങ്കെടുക്കേണ്ട എന്നു പറയുന്നവര്‍ അദ്ദേഹത്തെ അപമാനിക്കുന്നതോടൊപ്പം സ്വയം അപമാനിതരാവുകയാണ്. മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാളസിനിമയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുമോ? ഈ വിഷയത്തില്‍ എന്റെ പേര് എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

എന്നാല്‍, അക്രമികളുടെ വെടിയേറ്റു ബംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരിയും പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തും സിനിമാ പ്രവര്‍ത്തകയുമായ കവിതാ ലങ്കേഷ് മുഖാന്തിരമാണ് അനുമതി തേടിയതെന്നു കൂട്ടായ്മയ്ക്കു പിന്നിലെ ഡോ. ബിജുവും ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരനും ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ‘മെമ്മോറാണ്ടം ഒരിക്കലും മോഹന്‍ലാലിന് എതിരല്ല. ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിന് എതിരേയാണ്. പ്രകാശ് രാജ് മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടിട്ടില്ല എന്നതു സത്യമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചത് ബംഗളുരുവിലെ സുഹൃത്തു മുഖാന്തിരമാണ്. ഇതിനുശേഷമാണ് സന്തോഷ് തുണ്ടിയിലുമായി ബന്ധപ്പെട്ടതും മെമ്മോറാണ്ടത്തിന്റെ സ്വഭാവം വ്യക്തമായതോടെ ഒപ്പിടാന്‍ സമ്മതിച്ചതും. ഞങ്ങള്‍ക്കു മോഹന്‍ലാലുമായി ഒരു പ്രശ്‌നവുമില്ല. ഇനി മോഹന്‍ലാലിനു പകരം മമ്മൂട്ടിയെ ക്ഷണിച്ചാലും ഞങ്ങള്‍ എതിര്‍പ്പ് അറിയിക്കും. ചടങ്ങിലെ മുഖ്യതിഥിയായിരിക്കേണ്ടതു മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളുമാണ്. മറ്റുള്ളവരെ ക്ഷണിക്കുന്നതു നല്ല സന്ദേശമല്ല’- ഡോക്ടര്‍ ബിജു പറഞ്ഞു.

സാഹചര്യം മനസിലാക്കിയാണ് മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടതെന്നു സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി പറഞ്ഞു. പരിപാടിയില്‍ മുഖ്യാതിഥിതിയുടെ ആവശ്യമുണ്ടെന്നു കരുതുന്നില്ല. എങ്ങനെയാണു മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നുവന്നു എന്നതാണ് എന്റെ ആശ്ചര്യം. ഞങ്ങള്‍ അദ്ദേഹത്തിന് എതിരല്ല. മുഖ്യമന്ത്രിക്കു പകരം മറ്റൊരു നടന്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിലാണ്- രാജീവ് കൂട്ടിച്ചേര്‍ത്തു. സിഎസ് വെങ്കിടേശ്വരന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയോശട സംസാരിച്ചു. പ്രകാശ് രാജിന്റെ അനുമതി നേടിയത് കവിതാ ലങ്കേഷ് മുഖാന്തിരമാണെന്നും വെങ്കിടേശ്വരന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News