Flash News

ആര്‍പ്‌കോ പിക്‌നിക് നടത്തി

July 25, 2018 , മജു ഒറ്റപ്പള്ളി

DSC_5160 (2)ഷിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ സമ്മര്‍ പിക്‌നിക് ഞായറാഴ്ച ജൂലൈ 15 ന് എല്‍മ്‌ഹേസ്റ്റിലുള്ള പ്രകൃതിസുന്ദരമായ സാള്‍ട് ക്രീക്ക് പാര്‍ക്കില്‍ വച്ച് നടത്തി. ഉച്ചമുതല്‍ വൈകുന്നേരം ഏഴുമണിവരെ നീണ്ടുനിന്ന പിക്‌നിക്കില്‍ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുന്നതിനായി ഷിക്കാഗോയിലെ വിവിധ  സ്ഥലങ്ങളില്‍നിന്നുമായി ഏറെ ഫിസിക്കല്‍  ഒക്കുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നിരുന്നു.
അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് രുചികരമായ ബാര്‍ബിക്യുവും മറ്റു വിഭവങ്ങളും തയ്യാറാക്കി. മിഠായിപെറുക്കല്‍, ലെമണ്‍ സ്പൂണ്‍ റേസ്, കസേരകളി, ഓട്ടം, വടംവലി എന്നിങ്ങനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനും മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ്, വൈസ് പ്രസിഡന്റ് സായി പുല്ലാപ്പള്ളി, സെക്രട്ടറി മജു ഒറ്റപ്പള്ളി, ട്രഷറര്‍ ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, ബോര്‍ഡ് മെമ്പേഴ്‌സ് മന്നു, ബെഞ്ചമിന്‍ തോമസ്, നിഷാ പൊറമടത്തില്‍, കാര്‍മല്‍ തോമസ്, സോണിയ മാത്യു, തമ്പി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
DSC_5133 (2) DSC_5146 (2) DSC_5168 (2) DSC_5175 (3)

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top