മുങ്ങി മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി; കുടുംബത്തിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ധനസഹായം നല്‍കും

ipcnaന്യൂജെഴ്‌സി: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യവേ തോണി മറിഞ്ഞ് മരിച്ച മാതൃഭൂമി ചാനല്‍ ലേഖകന്‍ സജിയുടെയും ബിബിന്റെയും അകാല വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

കുടുംബങ്ങളുടെ അത്താണിയായിരുന്നു അവര്‍. ഇവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി ഓരോ ലക്ഷം രൂപ ഇന്ത്യ പ്രസ് ക്ലബ് ഉടന്‍ നല്‍കുമെന്ന് പ്രസിഡണ്ട് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അപകട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉണ്ടാവണമെന്നും ഇരുവരും അഭര്‍ഥിച്ചു.

അനുശോചന യോഗത്തില്‍ ട്രഷറര്‍ സണ്ണി പൗലോസ്, ജെയിംസ് വര്‍ഗീസ്, അനില്‍ ആറന്മുള, ജീമോന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

തിങ്കളാഴ്ചയാണ് സജിയും ബിബിനും ഉള്‍പ്പെട്ട അഞ്ച് അംഗ സംഘം വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ വള്ളം മുങ്ങി അപകടത്തില്‍പെട്ടത് . മൂന്ന് പേരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു .

കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ പരേതനായ കൊച്ചിന്റെയും സൗദാമിനിയുടെയും പുത്രനാണ്കെ. കെ. സജി (46). ചാനല്‍ സംഘത്തിന്റെ ഡ്രൈവറും ഇരവിപേരൂര്‍ കോഴിമല കൊച്ചിറാമുറിയില്‍ (ഉഴത്തില്‍) ബാബുജോണിന്റെയും കുഞ്ഞുമോളുടെയും മകനാണ് ബിബിന്‍ ബാബു (27).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment