പോലീസിലെ ക്രിമിനലുകള്‍; ക്രൈം ബ്രാഞ്ചിന്റെ ലിസ്റ്റിലുള്ള 59-പേര്‍ക്കെതിരെ വകുപ്പു തല അന്വേഷണവും പിരിച്ചു വിടലും

103697_1521604493തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പൊലീസുകാരുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട്. സ്ത്രീപീഡനം, കൊലപാതകശ്രമം എന്നീ കേസുകളിലെ പ്രതികളാണ് അധികവും. ഇത്തരക്കാരെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.

അമ്പത്തിയൊമ്പത് പേരില്‍ 26 പേര്‍ എസ്‌ഐ റാങ്കിലുള്ളവരും മറ്റുള്ളവര്‍ അതിന് താഴെയുമുള്ളവരാണ്. ഇവര്‍ക്കെതിരെ കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. അതിനാല്‍ കോടതി വിധി വരുന്നതിന് മുമ്പ് പിരിച്ചുവിട്ടാല്‍ നിയമ പ്രശ്‌നമുണ്ടായേക്കും. തന്‍മൂലം ഓരോ ഉദ്യേഗസ്ഥനെതിരെയും വകുപ്പ് തല അന്വേഷണം നടത്തി നടപടിയെടുക്കാനാണ് തീരുമാനം.

പൊലീസിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി രൂപീകരിച്ചത്. 1129 പേര്‍ കേസില്‍ പെട്ടവരാണെന്നായിരുന്നു സമിതിയുടെ ആദ്യ കണക്ക്. എന്നാല്‍ ഇവരില്‍ പലരും കുടുംബപ്രശ്‌നം അടക്കമുള്ള വ്യക്തിപരമായ കേസിലെ പ്രതികളാണെന്ന് കണ്ടെത്തിയതോടെ പട്ടിക 387 ആയി ചുരുങ്ങി. പിന്നീട് സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര കേസുകളില്‍പ്പെട്ടവരുടെ പട്ടിക മാത്രമെടുത്തു. അപ്പോഴാണ് സംഖ്യ 59 ലേക്കെത്തിയത്.

Print Friendly, PDF & Email

Leave a Comment