Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്; രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു: പിന്റോ കണ്ണമ്പള്ളി

July 26, 2018 , ജിനേഷ് തമ്പി

getPhoto (4)ന്യൂജേഴ്‌സി: പ്രവാസി മലയാളി സമൂഹത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയും, നേതൃപാടവമികവുംകൊണ്ട് വേറിട്ട് നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ന്യൂജേഴ്‌സിയിലെ വുഡ്ബ്രിഡ്ജ്‌ റെനൈസ്സന്‍സ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹ പ്രതിനിധികളെ അമേരിക്കയിലെ ഗാര്‍ഡന്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ന്യൂജേഴ്‌സിയില്‍ ഒരേ കുടകീഴില്‍ അണിനിരത്തി ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളുമായി ഒന്നിച്ചു ഓണം ആഘോഷിക്കുന്നു എന്നുള്ള സവിശേഷതയും ഈ കോണ്‍ഫറന്‍സിനുണ്ട്.

ഈ കോണ്‍ഫറന്‍സിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പ്രതികരണം വളരെ സ്വാഗതാര്‍ഹമാണെന്ന് രജിസ്ട്രേഷൻ കമ്മിറ്റി ചെയര്‍മാനും ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റുമായ പിന്റോ കണ്ണമ്പള്ളി അറിയിച്ചു. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങി എല്ലാ റീജനുകളിൽ നിന്നുമുള്ള മലയാളികൾക്ക് കോൺഫറൻസിൽ പങ്കെടുക്കാനുള്ള സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ രജിസ്ട്രേഷനും സം‌വിധാനവും ഒരുക്കിയിട്ടുണ്ട്. കുടുംബമായോ വ്യക്തിഗതമായോ ഉള്ള രജിസ്‌ടേഷന്‍ പാക്കേജുകള്‍ ലഭ്യമാണ്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ നയിക്കുന്ന സെമിനാറുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, ക്രൂസ് നൈറ്റ്, ഓണാഘോഷം, എക്സലന്‍സ് അവാര്‍ഡ് നൈറ്റ് എന്നിവ ഉള്‍പ്പടെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി പ്രായഭേദമേന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കോണ്‍‌ഫറന്‍സില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും, കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പിന്റോ കണ്ണമ്പള്ളിയോടൊപ്പം പ്രൊവിന്‍സ് ജോയിന്റ് സെക്രട്ടറി മിനി ചെറിയാനും, രവി കുമാറും പ്രവര്‍ത്തിക്കുന്നു. ക്രൂയിസും മൂന്നു ദിവസത്തെ താമസവും ഭക്ഷണവും രജിസ്‌ട്രേഷനില്‍ ഉൾപ്പെടുന്നതുകൊണ്ട് സംഘാടകര്‍ക്ക്‌ മുന്‍കൂട്ടി ബുക്കിംഗും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിന് എത്രയും നേരത്തെ രജിസ്‌ട്രേഷനുകള്‍ പൂർത്തീകരിക്കണമെന്നും, രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ കമ്മിറ്റിയുമായി wmcconfregister@gamil.com എന്ന ഇ-മെയിലിലോ 973-337-7238 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് അഡ്രസ്സ് : http://wmcnj.org/gc2018

ആഗോളതലത്തില്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി മലയാളി സംസ്കാരത്തിന്റെയും, തനിമയുടെയും സാംസ്‌കാരിക മൂല്യങ്ങളും വേരുകളും പുതിയ തലമുറയിലേക്കു പകര്‍ന്ന് നല്‍കുന്നതിനും, ജന്മനാടിന്റെ വികസന പ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളികളായി പ്രവാസി മലയാളി സമൂഹത്തിനു വിവിധതരം കര്‍മ്മ പദ്ധതികള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പാക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു പാരമ്പര്യം കൈമുതലുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാറ്റുകൂട്ടത്തക്ക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളും കോണ്‍ഫറന്‍സിനു വേണ്ടി ആതിഥേയരായ ന്യൂജേഴ്സി പ്രൊവിന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റി സജ്ജീകരിച്ചിട്ടുണ്ടെന്നും, കോണ്‍ഫറന്‍സിന്റെ വിജയത്തിന് എല്ലാവരുടെയും പൂര്‍ണ്ണ സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നും കോണ്‍ഫറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, കോണ്‍ഫറന്‍സ് കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ എ വി അനൂപ് എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top