Flash News

ന്യൂയോര്‍ക്കിലെ ഇന്ത്യാ ഡേ പരേഡ്; ഷിനു ജോസഫിന്റെ നേതൃത്വത്തില്‍ ഫോമയുടെ സജീവ പങ്കാളിത്തം

July 26, 2018 , ഷോളി കുമ്പിളുവേലി

groupന്യൂയോര്‍ക്ക്: ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 11-ാം തീയതി ക്വീന്‍സിലെ ഹില്‍സൈസ് അവന്യൂവില്‍ നടക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ ഫോമാ എംപയര്‍-മെട്രോ റീജനുകളില്‍ നിന്നുമായി 150 പേര്‍ പങ്കെടുക്കുമെന്ന് ഫോമാ ട്രഷറര്‍ ഷിനു ജോസഫ് അറിയിച്ചു. എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റേയും, മെട്രോ റീജന്‍ വൈസ് പ്രസിഡന്റ് കുഞ്ഞു മാലിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ അതിനായി നടന്നു വരുന്നു. കൂടാതെ രണ്ടു റീജനുകളിലേയും നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ ചാക്കോ കോയിക്കലേത്ത്, ബഞ്ചമിന്‍ ജോര്‍ജ്, സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആഷിഷ് ജോസഫ്, ഫോമ നേതാക്കളായ ജോണ്‍ സി. വര്‍ഗീസ്, പ്രദീപ് നായര്‍, ഡോ.ജേക്കബ് തോമസ്, സഖറിയ കരുവേലി, ഫിലിപ്പ് മഠത്തില്‍ എന്നിവരും ഇന്ത്യാ ഡേ പരേഡിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

ആഗസ്റ്റ് 19-ാം തീയതി ഞായറാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസന്‍ അവന്യൂവില്‍ നടന്‍ കമലഹാസന്‍ ഗ്രാന്‍ഡ് മാര്‍ഷലായി പങ്കെടുക്കുന്ന പരേഡില്‍ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, ഫോമ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി ഉമ്മനും പങ്കെടുക്കുമെന്നും ഷിനു ജോസഫ് അറിയിച്ചു.

ഈ പരേഡുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ട്രൈസ്റ്റേറ്റിലെ എല്ലാ ഫോമാ അംഗ സംഘടനകളോടും ഷിനു ജോസഫ് അഭ്യര്‍ത്ഥിച്ചു.

india parade old pic


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top