കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

fake-certi-4കുവൈറ്റ് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി പിടിയിലായ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആഭ്യന്തരമന്ത്രാലയത്തില്‍ ജോലി നേടിയ ഉദ്യോഗസ്ഥനാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത് ഒപ്പം ജോലിയിലിരിക്കെ നേടിയ ആനുകൂല്യം ഉള്‍പ്പെടെ 2,33,000 ദിനാര്‍ തിരിച്ചുപിടിക്കാനും കോടതി ഉത്തരവിട്ടു.

വ്യാജ ബിരുദക്കാരെ കണ്ടെത്തുന്നതിന് രാജ്യത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടെയാണ് ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ജോലി സമ്പാദിച്ച ഉദ്യോഗസ്ഥനെതിരെ കോടതി വിധി. ബഹ്‌റൈനിലെ കുവൈത്ത് എംബസിയുടെ മുദ്ര ഉപയോഗിച്ച് അറ്റസ്റ്റ് ചെയ്താണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നും കോടതി കണ്ടെത്തി.

അതേസമയം ഉന്നത ബിരുദധാരികളായ സ്വദേശികളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ കണക്കില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്. മാസ്റ്റര്‍ ഡിഗ്രിയും ഡോക്ടറേറ്റും സംബന്ധിച്ച് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെയും സിവില്‍ സര്‍വീസ് കമ്മിഷന്റെയും പട്ടികകള്‍ തമ്മിലാണ് അന്തരം. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് 2017 ഡിസംബര്‍ വരെ 6100 സ്വദേശികള്‍ മാസ്റ്റര്‍ ഡിഗ്രിയും ഡോക്ടറേറ്റും ഉള്ളവരായുണ്ട്.

സിവില്‍ സര്‍വീസ് കമ്മിഷന്റെ പട്ടിക പ്രകാരം പൊതുമേഖലയില്‍ 11236 സ്വദേശികള്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും ഉള്ളവരായി ഉണ്ടെന്നാണ് കണക്ക്. 3906 പിഎച്ച്ഡിക്കാരും 7330 ബിരുദാനന്തര ബിരുദക്കാരും അത്രയും വിദ്യാഭ്യാസ യോഗ്യതയുള്ളവരും പൊതുമേഖലയില്‍ ജോലി ചെയ്യാത്തവരുമായ സ്വദേശികള്‍ വേറെയുമുണ്ട് എന്നത് പരിഗണിച്ചാല്‍ കണക്കുകളില്‍ പിന്നെയും അവ്യക്തത കൂടും.സര്‍ക്കാരിന്റെ രണ്ട് ഏജന്‍സികള്‍ തയാറാക്കിയ കണക്കില്‍ ഇത്രയും വലിയ അന്തരം വരാനുള്ള കാരണങ്ങളായി രണ്ട് കാര്യങ്ങളാണ് ബന്ധപ്പെട്ടവര്‍ സംശയിക്കുന്നത്. ഒന്ന്: വ്യാജ ബിരുദം, രണ്ട്: വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലുള്ള വീഴ്ച.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News