ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍(നൈമ) രൂപീകൃതമായി

IMG-20180724-WA0001-1ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്ഡ(നൈമ) രൂപം കൊണ്ടു. കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, കായിക വിനോദത്തിനും പ്രാമുഖ്യം നല്‍കികൊണ്ട് രൂപീകൃതമായ അസോസിയേഷന് യുവ പ്രതിഭകള്‍ നേതൃത്വം നല്‍കുന്നു. ന്യൂയോര്‍ക്ക് മലയാളീ സമൂഹത്തിന്റെ സംഘടനാ പാടവത്തിന്റെയും കൂട്ടായ്മയുടെയും നേര്‍രേഖയായി മാറുന്ന ‘നൈമ’ നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പ്രയാണം ചെയ്യും.
സംഘടനയുടെ അമരത്ത് നേതൃത്വം നല്‍കാനായി ജേക്കബ് കുര്യന്‍(പ്രസിഡന്റ്), രാജേഷ് പുഷ്പരാജന്‍(റവ.പ്രസിഡന്റ്), ജോഷ്വാ മാത്യു(സെക്രട്ടറി), സിബു ജേക്കബ്(ജോ.സെക്രട്ടറി), അനിയന്‍ മൂലയില്‍(ട്രഷറര്‍), ലാജി തോമസ്(കള്‍ച്ചറല്‍ പ്രോഗ്രാം), ജിന്‍സ് ജോസഫ്(സ്‌പോര്‍ട്ട്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.
സെപ്റ്റംബറില്‍ നടക്കുന്ന സംഘടനയുടെ ഔദ്യോഗിക ഉത്ഘാടനത്തിനായി ഔദ്യോഗിക ഭാരവാഹികളെ കൂടാതെ കോര്‍ഡിനേറ്റേഴ്‌സ് ആയി ജേക്കബ് തോമസ്, ബേബി ജോസ്, ജെയ്‌സന്‍ ജോസഫ്, സജു തോമസ്, ഷാജി മാത്യു, സാബു ജോസഫ്, റ്റിന്‍സണ്‍ പീറ്റര്‍, അനില്‍ കുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. യുവജന പ്രാമുഖ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ഉത്ഘാടന പരിപാടിയിലേക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
IMG-20180724-WA0001
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News