പ്രളയക്കെടുതി; കുട്ടനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ സാന്ത്വന സ്പര്‍ശം

Ys men Committeeന്യൂയോര്‍ക്ക്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് കൈതാങ്ങായി ‘ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ്’ മലയാള മനോരമയുടെ ‘കൂടെയുണ്ട് നാട്’ എന്ന ദുരിതാശ്വാസ പദ്ധതിയില്‍ പങ്കാളികളായി. വൈസ്‌മെന്‍ ക്ലബ്ബിന്റെ വകയായി ഒരു ലക്ഷം രൂപ മലയാള മനോരമ ചാരിറ്റി ട്രസ്റ്റിന് കൈമാറി. മലയാള മനോരമയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറഞ്ഞു.

Ys men logoപ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിനെ മാത്രം ആശ്രയിക്കാതെ, എല്ലാ സ്ഥാപനങ്ങളും, വ്യക്തികളും, സംഘടനകളും അവരുടേതായ രീതിയില്‍ സഹായങ്ങള്‍ എത്തിക്കുവാന്‍ ബാധ്യസ്ഥരാണെന്ന് വൈസ്‌മെന്‍ ക്ലബ്ബ് പാസാക്കിയ പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷാജി സഖറിയാ, സെക്രട്ടറി ജിം ജോര്‍ജ്, ട്രഷറര്‍ മാണി ജോര്‍ജ്, ജോ.സെക്രട്ടരി കെ.കെ.ജോണ്‍സന്‍, ജോ.സെക്രട്ടറി ബെന്നി മുട്ടപ്പള്ളി, മുന്‍ പ്രസിഡന്റ് ജോസഫ് കാഞ്ഞമല, ബോര്‍ഡ് അംഗങ്ങളായ ജോഷി തെള്ളിയാങ്കല്‍, ജോസ് ഞാറകുന്നേല്‍, ഷൈജു കളത്തില്‍, ജോസ് മലയില്‍, ജോസഫ് മാത്യു, ടോണി പാലക്കല്‍, സണ്ണി ഇലവുങ്കല്‍, വൈസ് മെനറ്റ്‌സ് പ്രസിഡന്റ് ഷാറ്റി എഡ്വിന്‍, സെക്രട്ടറി ഡോണ ഷിനു, ട്രഷറര്‍ ജെസി കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment