- Malayalam Daily News - https://www.malayalamdailynews.com -

പിറവം കെ സി വൈ എല്‍ യൂണിറ്റ് കാരുണ്യപദ്ധതി ഫണ്ട് ആഷിഷയ്ക്ക് നല്‍കി

IMG-20180727-WA0090പിറവം: പിറവം ഗഇഥഘ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ “ആഷിഷയ്ക്ക് സ്‌നേഹപൂര്‍വ്വം ” എന്ന കാരുണ്യപദ്ധതിയുടെ ഫണ്ട് കൈമാറി. രാമമംഗലം പൂത്തൃക്ക ഗ്രാമപഞ്ചായത്തില്‍പ്പെട്ട മുല്ലയ്ക്കകുടിയില്‍ വീട്ടില്‍15 വയസ്സുള്ള ആഷിഷ കുമാര്‍ എന്ന പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുവേണ്ടി പിറവം യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളില്‍നിന്നും, നാട്ടുകാരില്‍നിന്നും 155000 രൂപ സ്വരൂപിച്ചു.

സ്വരൂപിച്ച തുക ‘ആഷിഷ കുമാര്‍ ചികിത്സ നിധി’ ചെയര്‍പേഴ്‌സണും, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി. ഷിജി അജയന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി വികാരി ഫാ. മാത്യു മണക്കാട്ട് കൈമാറി. ‘ആഷിഷ കുമാര്‍ ചികിത്സ നിധി’ ഭാരവാഹികളും പങ്കെടുത്തു. പിറവം യൂണിറ്റ് ചാപ്ലയിന്‍ ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍, യൂണിറ്റ് പ്രസിഡന്റ് ശ്രീ. നിധിന്‍ വെട്ടിക്കാട്ടില്‍, കൈക്കാരന്മാര്‍, യൂണിറ്റ് ഭാരവാഹികള്‍, യുവജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20180727-WA0069 IMG-20180727-WA0086 IMG-20180727-WA0088 IMG-20180727-WA0089


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]