Flash News

ഫാ. തോമസ് പെരുനിലം (80) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

July 28, 2018 , സെബാസ്റ്റ്യന്‍ ആന്റണി

FR-2ന്യൂജേഴ്‌സി: ഫാ. തോമസ് പെരുനിലം (80 ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ജൂലൈ 26 ന് പെര്‍ത്ത് അംബോയിയിലെ രാരിറ്റന്‍ ബേ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.

അരുവിത്തുറയില്‍ ജനിച്ച അദ്ദേഹം പൂനയിലെ പേപ്പല്‍ സെമിനാരിയിലും, ആലുവയിലെ സെയ്ന്റ് ജോസഫ് സെമിനാരിയിലും വൈദികപഠനം നടത്തി. ന്യൂജേഴ്സിയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.

1964 മാര്‍ച്ച് 11 ന് സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍ നിന്നും പൌരോഹിത്യം സ്വീകരിച്ചു. സെയ്ന്റ് മേരീസ് പള്ളി തീക്കോയി, ളാലം സെയ്ന്റ് മേരീസ് പള്ളി പാലാ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു.

1973-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ന്യൂജേഴ്‌സി മെറ്റച്ചന്‍ രൂപതയുടെ കീഴിലുള്ള സൗത്ത് റിവര്‍, കോര്‍പ്പസ് ക്രിസ്റ്റി, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, സോമര്‍വില്‍, സെയ്ന്റ് ഗ്രിഗറി ദ ഗ്രേറ്റ് ഹാമില്‍ട്ടണ്‍ എന്നീ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു.

1985-ല്‍ മില്‍ടൗണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പാരിഷ് പാസ്റ്ററായി സേവനം ചെയ്ത അദ്ദേഹം 2006 -ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ അവിടെ സേവനം ചെയ്തു.

പാസ്റ്ററായതിനു പുറമേ, രൂപതയുടെ ഭദ്രാസന കൗണ്‍സില്‍, സെമിനാരി ബോര്‍ഡ് ഓഫ് എജ്യുക്കേഷൻ, മെറ്റൂച്ചന്‍ രൂപതയുടെ ആദ്യ സഭാ സിനഡ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് കാണുന്ന സോമര്‍സെറ്റ് സെയ്ന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന ഫാ. തോമസ് പെരുനിലത്തിന്റെ സ്തുത്യര്‍ഹമായ സേവനവും, നേതൃത്വപാടവവും ഇടവകാംഗങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഉദ്യാനപരിപാലനം, യാത്ര, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ തല്പരനായിരുന്ന ഫാ. തോമസ് പെരുനിലത്തിന്റെ മുഖമുദ്ര മറ്റുള്ളവരോടുള്ള കരുതല്‍, കാരുണ്യം, സ്നേഹം എന്നിവയായിരുന്നു.

അച്ചന്റെ മരുമകന്‍ ഫാ. ഡൊമിനിക് പെരുനിലം ഓസ്റ്റിനിലെ സെയ്ന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കാത്തലിക് വകാരിയാണ്. കുടുംബാംഗങ്ങളായ റാള്‍ഫ് – മരിയാന്‍ ടെല്ലോണ്‍ (സോമര്‍വില്‍), കോര്‍ട്നി – ജസ്റ്റിന്‍, കിമ്പര്‍ലി, ലീ മാത്യു (മമ്മത് ജംഗ്ഷന്‍, ന്യൂജേഴ്‌സി), മറ്റുള്ളര്‍ ഇന്ത്യയിലുമായി താമസിക്കുന്നു.

പൊതുദര്‍ശനം ജൂലൈ 30 തിങ്കാളാഴ്ച വൈകുന്നേരം 4.00 മുതല്‍ രാത്രി 7.00 മണി വരെ സോമെര്‍സെറ്റിലുള്ള സെയ്ന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വെച്ച് നടക്കും. തുടര്‍ന്ന് ചിക്കാഗോ സെയ്ന്റ് തോമസ് സിറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും പ്രത്യക പ്രാര്‍ത്ഥനകളും നടക്കും. ഫാ. ഡൊമിനിക് പെരുനിലം സഹകാര്‍മ്മികനായിരിക്കും.

ജൂലൈ 31 ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ 10:45 വരെ ഹില്‍സ്‌ബോറോയിലെ സെയ്ന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ പൊതു ദര്‍ശനവും തുടര്‍ന്ന് മെട്ടച്ചന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജെയിംസ് ചെക്കിയോയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ദിവ്യ ബലിയും മൃതസംസ്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് മൃതസംസ്കാരം പിസ്‌കേറ്റവേ റെസ്സറക്ഷന്‍ സെമിത്തേരിയില്‍ നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top