കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഡിട്രോയ്റ്റ് മലയാളി അസ്സോസിയേഷന്‍

logoഡിട്രോയിറ്റ്: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുറ്റൂര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നൂറു കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും മറ്റു സഹായഹസ്തവുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.) നാട്ടിലെ ഒരുപറ്റം യുവാക്കളുമായി സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു.

അമേരിക്കയിലെ മോട്ടോര്‍ നഗരിയെന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ പാര്‍പ്പിട പ്രശ്നങ്ങള്‍ക്കു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ‘ഹാബിറ്റാറ്റ്’ എന്ന അമേരിക്കന്‍ പദ്ധതിയുമായി സഹകരിച്ച് മക്കൊമ്പു കൗണ്ടിയില്‍ ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണവുമായും, സൂപ്പ് കിച്ചനുകളില്‍ സന്നദ്ധസേവകര്‍ ഭക്ഷണം പാചകം ചെയ്തു വിളമ്പി നല്‍കിയും സജീവമായി രംഗത്തുള്ള ഡിഎംഎ യെന്ന മലയാളി കൂട്ടായ്മ, വര്‍ഷങ്ങളായി അനേകം രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി സഹായിച്ചു വരുന്നു. അടുത്തകാലത്ത് ഓഖി ദുരന്തം കേരളത്തെ ബാധിച്ചപ്പോള്‍ കോഴിക്കോട് കേന്ദ്രമായി നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുകയും ചെയ്തിരുന്നു.

കുറ്റൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ അര്‍ഹരായവരെ കണ്ടെത്തുന്നതിനും കിറ്റുകള്‍ എത്തിക്കുന്നതിനും പഞ്ചായത്ത് അംഗം ഹരികൃഷ്ണനോടൊപ്പം ഡി.എം. എയുടെ പ്രതിനിധികളായി ടി എസ് ശ്രീകുമാര്‍, ദേവിക രാജേഷ്, ഉഷ ശ്രീകുമാര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തക നന്ദിനി ശ്രീകുമാര്‍ എന്നിവരും സന്നദ്ധസേവാ പ്രവര്‍ത്തകരായ സുരേഷ് പുത്തന്‍പുരക്കല്‍, ശ്യാം, ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ഡിഎംഎ ഭാരവാഹികളായ മോഹന്‍ പനങ്കാവില്‍, സാം മാത്യു, ഷിബു വര്‍ഗീസ്, രാജേഷ് നായര്‍, രാജേഷ്‌കുട്ടി, വിനോദ് കൊണ്ടൂര്‍ എന്നിവരും പ്രവര്‍ത്തിച്ചുവരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment