ടെക്സാസ് നഴ്സിംഗ് ഹോമില്‍ വെടിവെപ്പ്; അഞ്ചു മരണം

nursingറോബസ്‌ടൗണ്‍ (ടെക്സസ്) : കോര്‍പ്പസ് ക്രിസ്റ്റിക്ക് സമീപമുള്ള റെറ്റമ മാന്നാര്‍ മേനാര്‍ നഴ്‌സിംഗ് ഹോമിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചതായി റോബസ്‌ടൗണ്‍ പോലീസ് അറിയിച്ചു. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നു.

ജൂലൈ 29 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരം ലഭിച്ചയുടനെ എത്തിയ പോലീസ് ആദ്യം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു. 95 പേരാണ് ഈ നഴ്സിംഗ് ഹോമില്‍ ഉണ്ടായിരുന്നത്. നാല് പുരുഷന്മാരും (അക്രമിയുള്‍പ്പടെ) ഒരു സ്ത്രീയുമായിരുന്നു മരിച്ചതെങ്കിലും വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല്.

വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്നു അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു. അക്രമി മരിച്ചവരുമായി ബന്ധമുള്ള വ്യക്തിയായിരിക്കാം എന്ന് പോലീസ് പറഞ്ഞു. നഴ്സിംഗ് ഹോമും പരിസരവും കനത്ത പോലീസ് ബന്തവസ്സിലാണ്.

180728073200-01-texas-nursing-home-shooting-exlarge-169 robstown-shooting-

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment