‘ഞങ്ങളും കൂടെയുണ്ട്’; സല്‍വ ഹോം കെയറിലെ അന്തേവാസികള്‍ക്ക് സാന്ത്വനവുമായി അല്‍ ജാമിഅ വിദ്യാര്‍ഥികള്‍

Photo
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികള്‍ പാണ്ടിക്കാട് സല്‍വ ഹോം കെയര്‍ അന്തേവാസികളോടൊപ്പം

ശാന്തപുരം: പ്രായത്തിന്റെ അവശതയും നിരാശ്രയത്തിന്റെ ചുളിവുകളുമായി പാണ്ടിക്കാട് സല്‍വ ഹോം കെയറില്‍ എത്തപ്പെട്ട അന്തേവാസികള്‍ക്ക് സ്നേഹവും സാന്ത്വനവുമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദ വിദ്യാര്‍ത്ഥികള്‍. പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കു വെച്ചും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം അവരോടൊപ്പം ചിലവഴിച്ചു.

‘മെഹ്ഫിലെ-സമ’ മ്യൂസിക്കല്‍ ബാന്റ് അവതരിപ്പിച്ച ക്വവാലി സന്ധ്യ അന്തേവാസികള്‍ക്ക് പുത്തന്‍ അനുഭവമായി. അധ്യാപകരായ ഡോ. കെ. മുഹമ്മദ് നിഷാദ്, ടി. തന്‍വീര്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി, ഡോ. മുഹമ്മദ് അജ്മല്‍, വിദ്യാര്‍ത്ഥികളായ ഹിലാല്‍ സ്വാലിഹ്, കെ.കെ. ഉനൈസ്, കെ.കെ ജുബൈരിയ, സഫീദ മറിയം, ഇബ്‌ഷാറുദ്ധീന്‍ ശര്‍ഖി, കെ. അനസ്, കെ. നസ്രിന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. വാര്‍ദ്ധക്യത്തിലും പ്രസന്നമായിരിക്കാന്‍ ഒപ്പം ഞങ്ങളുമുണ്ടാവുമെന്ന് അവര്‍ക്ക് വാക്കുകൊടുത്താണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment