കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു

imageചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍ ഇന്ന് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. കരുണാനിധിയെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിയ്ക്ക് പുറത്ത് ആയിരക്കണക്കിന് ആരാധകരാണ് പ്രാര്‍ത്ഥനയോടെ തടിച്ചുകൂടിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി 1.30ഓടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് കരുണാനിധിയെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയിലൂടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

ശനിയാഴ്ച രാത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ കരുണാനിഥി നിരീക്ഷണത്തില്‍ തുടരുകയാണെന്നാണ് അറിയിച്ചിട്ടുള്ളത്. നെഞ്ചിലെ അണുബാധ ഇതുവരെ ഭേദമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയ്ക്കിടയ്ക്ക് ശ്വാസകോശ തടസ്സം നേരിടുന്ന കരുണാനിധിയ്ക്ക് ശ്വസനസഹായിയും നല്‍കിയിട്ടുണ്ട്. സ്റ്റാലിന്‍, അഴഗിരി, കനിമൊഴി തുടങ്ങിയ കരുണാനിധിയുടെ മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment