എന്റെ ശരീരപ്രകൃതത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്?: വിദ്യാ ബാലന്‍

vidya_balan-830x412തന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന് നടി വിദ്യാ ബാലന്‍. കാരണം എന്റെ ശരീരം എന്റേതുമാത്രമാണ്. അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടവുമല്ല. വിദ്യ പറയുന്നു. ഈ വിമര്‍ശിക്കുന്നവരാരും തന്നെ മറ്റു മനുഷ്യരുടെ തലച്ചോറിനെക്കുറിച്ച് സംസാരിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ തന്നെ ബോഡിഷെയ്മിങ് നടത്തിയവര്‍ക്ക് മറുപടിയായാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. എവിടെ പോയാലും ആളുകള്‍ ശരീരത്തെക്കുറിച്ച് ബോധവാന്മാരാണ്. തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായല്ല. എന്തിനാണ് ഒരാളെ വളഞ്ഞിട്ട് എല്ലാവരും കൂടി കളിയാക്കുന്നത്.

സ്ത്രീയെന്ന നിലയില്‍ വിജയത്തില്‍ നിന്ന് നിങ്ങളെ ഇടിച്ചു താഴ്ത്താനുള്ള മാര്‍ഗ്ഗമാണിത. നിരവധി തവണ എനിക്ക് ബോഡിഷെയ്മിങ് സംഭവിച്ചു കഴിഞ്ഞു. ഇനി അത് അനുവദിക്കുകയില്ല. വിദ്യാബാലന്‍ പറയുന്നു. വിദ്യാ ബാലന്‍ ഇന്ന് ബോളിവുഡില്‍ കരുത്തിന്റെ മാത്രമല്ല, മേനിയഴകിന്റെയും അംഗവടിവിന്റെയും കൂടി പ്രതിരൂപമാണെന്ന് ബോളിവുഡിന്റെ സംസാരം.

വിഭജനകാലത്ത് അതിര്‍ത്തിക്കടുത്തുള്ള ഒരു വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയുടെ കുരുത്തുറ്റ വേഷത്തോടെ സെക്‌സിയും തന്റേടിയുമെന്ന മുദ്ര ഒന്ന് കൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് വിദ്യയ്ക്കുമേല്‍. എന്നാല്‍, ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് തന്നെ സെക്‌സിയാണെന്ന് താന്‍ തെളിയിച്ചുകഴിഞ്ഞതായി വിദ്യ പറഞ്ഞു.

www.hdfinewallpapers.com
www.hdfinewallpapers.com

2010ല്‍ പുറത്തിറങ്ങിയ ഇഷ്ഖിയക്കുശേഷമാണ് ഞാന്‍ തന്നോട് തന്നെയും ലോകത്തിന് മുന്നിലും സെക്സിയാണെന്ന് തെളിയിച്ചത്-റീഡിഫിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. പുരുഷന്മാരെ തന്റെ ലൈംഗികത കൊണ്ട് മയക്കുന്ന അതിലെ കൃഷ്ണ വര്‍മ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് വിദ്യ പറയുന്നു. അതിനുശേഷമാണ് ലോകത്തിന് മുന്നില്‍ സെക്സിയാണെന്ന് എനിക്ക് തെളിയിക്കാനായത്. ഇതില്‍ നിന്നുള്ള വളര്‍ച്ചയാണ് ബീഗം ജാനിലെ കഥാപാത്രം.

ദേഹത്ത് ഒട്ടിയ, ഇറുകിയ വസ്ത്രങ്ങള്‍ അണിയാന്‍ ഒരിക്കലും എനിക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍, ഡേര്‍ട്ടി പിക്ചറിലെ രേഷ്മയാവാന്‍ അത്ര എളുപ്പമായിരുന്നില്ല. മേനി പ്രദര്‍ശിപ്പിക്കുക കൂടി വേണ്ട അതിലെ കഥാപാത്രത്തെ ചെയ്തു കഴിഞ്ഞപ്പോഴാണ് ശരീരത്തെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം എന്നെ വിട്ടുപോയത്.

തുടക്കത്തില്‍ മലയാളത്തിലും തമിഴിലുമായി പന്ത്രണ്ട് സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടെങ്കിലും ഒരെണ്ണം പോലും വെളിച്ചം കാണാതായപ്പോള്‍ കടുത്ത നിരാശയായിരുന്നു. ചിലത് ചിത്രീകരണം കഴിഞ്ഞശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. നിരാശ കാരണം അഭിനയം നിര്‍ത്തിയാലോ എന്നു വരെ അന്ന് ആലോചിച്ചതാണ്. ഒരു അഭിനേതാവാകണമെന്ന ഉത്കടമായ മോഹമാണ് ആ അവസ്ഥയില്‍ നിന്ന് എന്നെ തിരിച്ചുവരാന്‍ സഹായിച്ചത്. അന്നത്തെ ആ നിരാശയ്ക്കും ദേഷ്യത്തിനുമെല്ലാമുള്ള ഉത്തരമാണ് ബീഗം ജാന്‍-അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കാരവും. കൂടാതെ 2014-ല്‍ പത്മശ്രീ പുരസ്‌കാരവും വിദ്യാ ബാലന് ലഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment