പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ‘ഓര്‍മ്മ സ്പര്ശം’ പതിമൂന്നാം എപ്പിസോഡിലേക്ക്

Untitledനമ്മില്‍ പലരുടേയും ജീവിത മുഹൂര്‍ത്തങ്ങളില്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ സംഗീതം പലപ്പോഴും സാന്ത്വനമാകാറുണ്ട്. കൈരളി ടി.വി. സം‌പ്രേക്ഷണം ചെയ്യുന്ന “ഓര്‍മ്മസ്പര്‍ശം” പരിപാടി കാണുമ്പോള്‍ പലപ്പോഴും ഈ അനുഭവും ഉണ്ടാകുന്നതായി പ്രേക്ഷകര്‍ പറയുന്നതാണ് ഓര്‍മ്മസ്പര്‍ശത്തിന്റെ വിജയം. അമേരിക്കന്‍ മലയാളി ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഓര്‍മ്മ സ്പര്‍ശം കൈരളി ടി.വി. സം‌പ്രേക്ഷണം ചെയ്യുന്നത്. പാട്ടുകളെ സ്‌നേഹിക്കുന്ന മലയാളികളെ, പഴയ മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ ഒരു തലമുറയെ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്.

മനസ്സില്‍ പാട്ടിന്റെ ചെമ്പനീര്‍ വിരിയിച്ചുകൊണ്ട് ഗാനങ്ങളുടെ ആത്മാവിലൂടെ ഒരു സഞ്ചാരം, രചന കൊണ്ടും, ഈണം കൊണ്ടും, ആലാപനം കൊണ്ടും മനസ്സിനെ സ്പര്‍ശിച്ച ഗാനങ്ങളിലൂടെ ഒരു ഓര്‍മ്മ സ്പര്‍ശം. ദേവരാഗങ്ങളുടെ രാജശില്പികള്‍ നമുക്കായി തീര്‍ത്ത എത്രയെത്ര മനോഹരമായ ഭാവഗാനങ്ങള്‍. അതെ, തിരിച്ചുപോകാം നമുക്ക് ഓര്‍മ്മ സ്പര്‍ശത്തിലൂടെ ഇന്നലകളിലേക്ക് !

നിങ്ങള്‍ നല്ല ഗായകനോ ഗായികയോ ആണോ? നിങ്ങള്‍ക്കും കൈരളി ടി.വി.യുടെ ഈ സംഗീത പരിപാടിയില്‍ അവസരം ഒരുക്കുന്നു. ഓര്‍മ്മ സ്പര്‍ശത്തിന്റ പതിമൂന്നാമത് എപ്പിസോഡില്‍ നിങ്ങള്‍ക്ക് ഗാനങ്ങള്‍ സമര്‍പ്പിക്കുന്നതു അനിത കൃഷ്ണയും, ശാലിനി രാജേന്ദ്രനും, ജോക്കിന്‍ ദേവസിയും, ജെംസണ്‍ കുര്യാക്കോസുമാണ്. അവതാരക റിന്റാ റോണി പള്ളിക്കാപറമ്പിലാണ്. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4 മണിക്കും രാത്രി 9 മണിക്കും, ഞായറാഴ്ച രാത്രി 10 മണിക്കും കൈരളി ടി.വി.യിലും പീപ്പിള്‍ ടി.വി.യിലും നോര്‍ത്ത് അമേരിക്കയിലെ പ്രസ്തരായ ഈ ഗായകര്‍ നിങ്ങള്‍ക്കായി ഗാനങ്ങള്‍ സമര്‍പ്പിക്കുന്നത് കാണാവുന്നതാണ്.

ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ നിര്‍‌വ്വഹിക്കുന്നത് ബിനു തോമസും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കാടാപുറവുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു തോമസ് 347 903 2468, ജോസ് കാടാപുറം 914 954 9586.

20180310_105546_HDR-1 20180317_150109_HDR-1 JDC_8277 JDC_8304 photo (8) Still0729_00001

 

 

Print Friendly, PDF & Email

Related News

Leave a Comment