മഴക്കെടുതി; ഏരീസ് ഗ്രൂപ്പും വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലും ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ കുട്ടനാട്ടില്‍ വിതരണം ചെയ്തു

_S4A3206
വില്ലേജ് ഓഫിസര്‍മാര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുവാന്‍ ഏരീസ് ഗ്രൂപ്പ് നല്‍കിയ മഴക്കോട്ടുകള്‍, കുടകള്‍ എന്നിവ വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍ ഹരികുമാര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിന് കൈമാറുന്നു

ആലപ്പുഴ (30-07-2018): മഴക്കെടുതിയില്‍പ്പെട്ടു വലയുന്ന കുട്ടനാട്ടുകാര്‍ക്ക് സഹായഹസ്തവുമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പും വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലും (ഡബ്ലിയു.എം.സി).

ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ അരി, കുടിവെള്ളം, പലചരക്ക് സാധനങ്ങള്‍ എന്നിവ ഗ്രൂപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അരുണ്‍ എം.എസ്., മാധ്യമ വിഭാഗം മേധാവി മുകേഷ് എം. നായര്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ശ്രീകല ലൈജു, വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു.

ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ്, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഏരീസ് ഗ്രൂപ്പ് സഹായം എത്തിച്ചത്.

_S4A3357
ഏരീസ് ഗ്രൂപ്പ് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുടിവെള്ളം വിതരണം ചെയ്യുന്നു

കൂടാതെ, ആലപ്പുഴ ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഏരീസ് ഗ്രൂപ്പ് കുട്ടനാട് താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഴക്കോട്ടുകള്‍, കുടകള്‍ തുടങ്ങിയവയും ജില്ലാ കളക്ടര്‍ എസ് സുഹാസിന് കൈമാറി.

കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ ബിനോയ്, കുട്ടനാട് താലൂക്ക് ക്ലര്‍ക്ക് മനു, കളക്ടറേറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരായ വിനോദ്, സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

പ്രമുഖ പ്രവാസി വ്യവസായിയായ സോഹന്‍ റോയ് ചെയര്‍മാനും സിഇഓയുമായ ഏരീസ് ഗ്രൂപ്പ് സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴായി മുന്നില്‍ നിന്നിട്ടുണ്ട്. പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ് ഏരീസ് ഗ്രൂപ്പ്.

_S4A3460
ഏരീസ് ഗ്രൂപ്പ് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ അരിയും പലചരക്ക് സാധനങ്ങളും വിതരണം ചെയ്യുന്നു

2015 ലെ ചെന്നൈ പ്രളയ ബാധിതരെ സഹായിക്കാന്‍ ഏരീസ് ഗ്രൂപ്പ് തൊഴിലാളി പ്രതിനിധി സംഘങ്ങളെ വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ സഹായത്തോടെ നിയോഗിച്ചിരുന്നു. 2015 ലെ നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ ‘ഒരു ദിവസ ശമ്പളം’ പദ്ധതിയില്‍ മുഖ്യ പങ്കാളിയായിരുന്നു ഏരീസ്.

ആരോഗ്യ-ഔഷധ രംഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍. ആരോഗ്യ-ഔഷധ രംഗത്തെ ലോകമെമ്പാടുമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങ ഏകീകരിക്കുകയും അവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന കണ്ണിയായി വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തെമ്പാടു൦ ആരോഗ്യ-ഔഷധ രംഗവുമായി ബന്ധപ്പെട്ട് സെമിനാറുകള്‍, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വേള്‍ഡ് മെഡിക്കല്‍ കൗള്‍സിൽ നടത്തുന്നു.

ഭാരതത്തില്‍ വിവിധ കോര്‍പ്പറേറ്റ് കമ്പനികളുമായി ഒത്തുചേര്‍ന്നു വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിവരുന്ന ‘സേവ് ഔര്‍ ചില്‍ഡ്രന്‍’ എന്ന പദ്ധതിയിലൂടെ നൂറുകണക്കിന് കുട്ടികളെ സഹായിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News