ശബരിമലയിലെ സ്ത്രീ പ്രവേശനം; മതവിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് മതസമൂഹങ്ങളാണ്, അല്ലാതെ കോടതിയല്ലെന്ന് കെ. മുരളീധരന്‍

RsVqwyBSIbeodjl-800x450-noPadതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ കോടതിയല്ല തീരുമാനമെടുക്കേണ്ടത് അതാത് മതസമൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ല. ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി പറഞ്ഞു.

ആരുടെ ഉടമസ്ഥതയിലാണ് ശബരിമലയെന്നത് കോടതിയെ ബാധിക്കുന്നതല്ല. ശബരിമല പൊതുസ്ഥലമാണോ എന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്നു കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

വിഗ്രഹത്തിന്റെ അവിഭാജ്യ സ്വഭാവമായ നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആകൂ എന്ന് ശബരിമല തന്ത്രി സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പള്ളിയില്‍ പോകുന്നവര്‍ ഖുറാനില്‍ വിശ്വസിക്കുന്നതുപോലെ ക്ഷേത്രത്തില്‍ പോകുന്നവര്‍ വിഗ്രഹത്തില്‍ വിശ്വസിക്കണം എന്നും തന്ത്രി വാദിച്ചു.സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കിയവര്‍ അവിശ്വാസികളും ക്ഷേത്രത്തിന്റെ മഹത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും ആണ്. നിയന്ത്രണങ്ങള്‍ അതേപടി നിലനിര്‍ത്തണംമെന്നും തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

പത്തിനും അന്‍പതിനും മധ്യേപ്രായമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡ് നിലപാടിനെ എന്‍എസ്എസ് സുപ്രീംകോടതിയില്‍ പിന്തുണച്ചു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് ആചാരത്തിന്റെ ഭാഗമായുള്ളതാണെന്നും അതിന് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നും എന്‍എസ്എസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ വാദിച്ചു.

അതേസമയം, ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ല. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment