Flash News

ആര്‍ എസ് എസിന്റെ ഗുരുപൂജയില്‍ മുന്‍ ജഡ്ജി കമാല്‍ പാഷ മുഖ്യാഥിയായി പങ്കെടുക്കുന്നു; വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്

August 1, 2018

rssരാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) നടത്തുന്ന ഗുരു പൂജയില്‍ മുഖ്യാതിഥിയായി എത്തുന്നത് ജസ്റ്റിസ് ബി. കെമാല്‍ പാഷ. ആര്‍എസ്എസ് കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് ഹൈക്കോടതി ജഡ്ജിയായിരുന്ന കെമാല്‍ പാഷ പങ്കെടുക്കുന്നത്. ആഗസ്റ്റ് ഒന്‍പതിന് വൈകിട്ട് 6.30ന് ഏളമക്കര ഭാസ്‌കരീയത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മഹാനഗര്‍ സംഘചാലക് അഡ്വ. പി വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ സഹസര്‍കാര്യവാഹ് വി ഭാഗയ്യാ ബൗദ്ധിക് നടത്തും.സുപ്രധാന വിധികളിലൂടെയും ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തിനെതിരെയും തുറന്നടിച്ചാണ് കെമാല്‍ പാഷ ശ്രദ്ധനേടുന്നത്.

പുരുഷന്‍മാര്‍ക്ക് നാല് ഭാര്യമാര്‍ ആകാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നാല് ഭര്‍ത്താക്കന്‍മാരായിക്കൂടാ എന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ അഭിപ്രായം വന്‍ വിവാവദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അന്നു രൂക്ഷ വിമര്‍ശനവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഇസ്ലാമിക ശരീഅത്ത് എന്താണെന്നു പഠിക്കണമെന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ പരിജ്ഞാനമുള്ളവര്‍ക്കെല്ലാം ഇസ്ലാമിക ശരീഅത്ത് അറിഞ്ഞുകൊള്ളണമെന്നില്ലെന്നുമാണ് ഇകെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. മുസ്ലിം ശരിഅത്ത് നിയമത്തില്‍പ്പിടിച്ചു കെമാല്‍ പാഷ നടത്തിയ പരാമര്‍ശങ്ങള്‍ ഏക സിവില്‍കോഡ് വാദക്കാരെ മാത്രമെ സന്തോഷിപ്പിക്കുകയുള്ളുവെന്നും, ആര്‍എസ്എസിന്റെ പ്രഖ്യാപിത നയമാണ് ഏക സിവില്‍കോഡ് എന്നും ജസ്റ്റിസിന്റെ പേരെടുത്ത് പറയാതെ അന്നു സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം വിമര്‍ശനം നടത്തിയിരുന്നു.

rs1ഇപ്പോള്‍ ആര്‍എസ്എസ് പരിപാടിയില്‍ അദേഹം പങ്കെടുക്കുന്ന വിവരം പുറത്തുവന്നതോടെ രൂക്ഷ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെ വിമര്‍ശനവുമായി ചില മുസ്ലീം സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മതപാണ്ഡിത്യത്തിന്റെ അഭാവമായിരിക്കാം ജസ്റ്റിസ് കമാല്‍പാഷയുടെ തെറ്റായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനം. മുസ്ലിം സ്ത്രീകളുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നീ കാര്യങ്ങളെക്കുറിച്ചു പലതവണ സുപ്രിം കോടതി വിധി വന്നതാണ്. അങ്ങനെയിരിക്കെ സുപ്രിം കോടതി പിന്തുടരുന്നതു സ്ത്രീവിവേചനമാണെന്നു ജസ്റ്റിസ് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു.

പൊതുവേദികളില്‍ മുസ്ലിം സമുദായത്തെ ഇകഴ്ത്താന്‍ മാത്രമേ ഉന്നതവ്യക്തികളില്‍നിന്നു ശരീഅത്തിനെതിരേയുണ്ടാകുന്ന പരാമര്‍ശങ്ങള്‍ ഉപകരിക്കൂ. പുരുഷനു നാലു ഭാര്യമാരാകാമെന്നും സ്ത്രീക്ക് എന്തുകൊണ്ടു നാലുഭര്‍ത്താക്കന്‍മാരെ സ്വീകരിച്ചുകൂടായെന്നുമാണു ജസ്റ്റിസിന്റെ മറ്റൊരു സംശയം. തീര്‍ത്തും പ്രകൃതിവിരുദ്ധമാണ് ആ അഭിപ്രായം. പ്രാകൃത കേരളത്തില്‍ മാത്രമുണ്ടായിരുന്ന അപരിഷ്‌കൃതമായ ആചാരമാണത്. സ്ത്രീക്കു നാലുഭര്‍ത്താക്കന്മാരുണ്ടായാല്‍ അതില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃത്വം ആര് ഏറ്റെടുക്കും? ആരു സംരക്ഷണം നല്‍കും? ഊരും പേരും മേല്‍വിലാസവുമില്ലാത്ത തലമുറ വേണമെന്നാണോ? തുടങ്ങിയ ചോദ്യങ്ങളും ലേഖനം ഉന്നയിച്ചിരുന്നു.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുപ്പിച്ച് ശ്രദ്ധ നേടിയത്തിന്റെ അതേ മാതൃകയാണ് ജസ്റ്റിസ് കെമാല്‍ പാഷയെ പങ്കെടുപ്പിച്ച്‌കൊണ്ട് ആര്‍എസ്എസ് കൊച്ചി മഹാനഗരവും സ്വീകരിച്ചിരിക്കുന്നത്.

rs


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top