കുവൈറ്റ് തെരുവുകളില്‍നിന്ന് പിടികൂടിയ അനധികൃത താമസക്കാരെ നാടുകടത്താന്‍ തീരുമാനം

road-side-1 (1)കുവൈറ്റ് തെരുവുകളില്‍ അനധികൃത കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തവരെ നാടു കടത്തുന്നു. വിവിധ തെരുവു കച്ചവട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കുവൈറ്റ് പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായ വിദേശികളെയാണ് നാടുകടത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയം.

തിങ്കളാഴ്ച ഹസാവിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത 497 പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിയമലംഘകരെ പിടികൂടുന്നതിനായാണ് പരിശോധനാ കാമ്പയിന്‍ നടത്തുന്നതെന്നും പൊതുജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ജലീബ് അല്‍ ശുയൂഖ് , ഹസാവി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച നടന്ന കാമ്പയിനില്‍ 927 പേരുടെ രേഖകള്‍ പരിശോധിച്ചതായി സുരക്ഷ വിഭാഗം അറിയിച്ചു. ഇതില്‍ 497പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയവരില്‍ എട്ടു പേര്‍ സിവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് 59 തെരുവ് കച്ചവടക്കാരും താമസ രേഖകളില്ലാത്ത 172 പേരും മയക്കുമരുന്ന് കേസ് പ്രതികളായ മൂന്നു പേരും സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ 60 പേരും 297 ഗതാഗത നിയമലംഘനകരും ഇക്കൂട്ടത്തിലുണ്ട് .

ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇസ്സാം അല്‍ നഹാമിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു തിങ്കളാഴ്ച പരിശോധന നടന്നത് . വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത് .

ഹസാവിയിലെ തെരുവ് കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫര്‍വാനിയ മുനിസിപ്പല്‍ സംഘത്തിനെതിരെ കച്ചവടക്കാര്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് കൂട്ടപ്പരിശോധന അരങ്ങേറിയത്. അതിനിടെ നിയമം നടപ്പാക്കുന്നതില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും കൃത്യ നിര്വഹണത്തിനിടെയുണ്ടാകുന്ന തടസങ്ങള്‍ നിയമ പരമായി നേരിടുമെന്നും മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി . ഹസാവിയില്‍ കൈയേറ്റത്തിന് വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ചടങ്ങിലാനു മുനിസിപ്പാലിറ്റി മേധാവി ഇക്കാര്യം പറഞ്ഞത് . ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു പരിശോധകരുടെ സുരക്ഷക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment