Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോര്‍ജ് ടീം ചാമ്പ്യന്മാര്‍

August 3, 2018

getNewsImages (1)ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടില്‍ ജൂലൈ 14, 15 ദിവസങ്ങളില്‍ നടന്ന എട്ടാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീം ജേതാക്കളായി. ആതിഥേയരായ സെന്റ് തോമസ് സീറോമലബാര്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പും. സെന്റ് തോമസ് സീറോ മലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ഉത്ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയയിലും സമീപപ്രദേശങ്ങളിലുംനിìള്ള ഗ്രെയ്‌സ് പെന്റകോസ്റ്റല്‍ ചര്‍ച്ച്, സെ. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെ. തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫില്ലി പെന്റകോസ്റ്റല്‍ ചര്‍ച്ച്, ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ച്, അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, സെ. തോമസ് സീറോമലബാര്‍ ചര്‍ച്ച് എന്നിങ്ങനെ 7 പള്ളിടീമുകള്‍ മല്‍സരിച്ചു.

സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി നടത്തപ്പെട്ട വാശിയേറിയ ഫൈനല്‍ മല്‍സരത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ജൂലൈ 14 ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് സീറോമലബാര്‍ ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ബാബു വര്‍ക്കി, ലയോണ്‍സ് തോമസ് (രാജീവ്) എന്നിവêടെ സാന്നിധ്യത്തില്‍ സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്തു.

മല്‍സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ കളിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാനതിരുനാളിനുശേഷമുള്ള വാരാന്ത്യത്തില്‍ നടത്തിവരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു.

ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ടീമില്‍ ദിലീപ് ജോര്‍ജ് (ക്യാപ്റ്റന്‍), ഷിജോ ഷാജി, സുബിന്‍ ഷാജി, ഫെബിന്‍ മാത്യു, ജയ്‌സണ്‍ തോമസ്, ജെറിന്‍ തോമസ്, ജസ്റ്റിന്‍ æര്യന്‍, ഷിനോ ഫിലിപ്, റജി æêവിള, ജസ്റ്റിന്‍ æര്യന്‍ എന്നിവരാണ് കളിച്ചത്. സാക്ക് മാത്യുസണ്‍ കോച്ചും, ലെനോ സ്കറിയാ ടീം മാനേജരും ആയി.

സീറോമലബാര്‍ റണ്ണര്‍ അപ്പ് ടീമില്‍ ജിതിന്‍ പോള്‍, ഡൊമിനിക് ബോസ്‌കോ, ജോയല്‍ ബോസ്‌കോ, ഡെന്നിസ് മന്നാട്ട്, ജസ്റ്റിന്‍ മാത്യു, ക്രിസ് വര്‍ഗീസ്, ജിന്റോ വര്‍ഗീസ്, ജേസണ്‍ ജോര്‍ജ്, അഭിലാഷ് രാജന്‍, ജോസഫ് വര്‍ഗീസ്, ജിയോ വര്‍ക്കി ക്യാപ്റ്റന്‍, സ്റ്റാന്‍ലി എബ്രാഹം കോച്ച്, സെബാസ്റ്റ്യന്‍ എബ്രാഹം മാനേജര്‍.

ഫൈനലില്‍ വിജയിച്ച ടീമുകള്‍ക്കുള്ള സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫികള്‍ സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പിലും, ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടിലും, ജോസ് തോമസും നല്‍കി ആദരിച്ചു.

വ്യക്തിഗതമിഴിവു പുലര്‍ത്തിയ ഷിജോ ഷാജി (എം. വി. പി), സുബിന്‍ ഷാജി (ബെസ്റ്റ് സെറ്റര്‍), ജിതിന്‍ പോള്‍ (ബെസ്റ്റ് ഒഫന്‍സ്), ജിയോ വര്‍ക്കി (ബെസ്റ്റ് ഡിസിപ്ലിന്‍ പ്ലേയര്‍), ഡെന്നിസ് മന്നാട്ട് (ബെസ്റ്റ് ഡിഫന്‍സ്) എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ എബ്രാഹം, ബാബു വര്‍ക്കി, സതീഷ് ബാബു നായര്‍, ബിജോയ് പാറക്കടവില്‍, സേവ്യര്‍ മൂഴിക്കാട്ട്, പോളച്ചന്‍ വറീദ്, ലയോണ്‍സ് തോമസ് (രാജീവ്), സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ ടൂര്‍ണമെന്റ് ഭംഗിയായി ക്രമീകരിçന്നതില്‍ സഹായികളായി. ജസ്റ്റിന്‍ മാത്യു, ജോണ്‍ തൊമ്മന്‍, ജോണി കരുമത്തി, സോണി തോമസ്, സണ്ണി പടയാറ്റില്‍ എന്നിവêള്‍പ്പെട്ട ഹോസ്പിറ്റാലിറ്റി കമ്മിറ്റി കളിക്കാര്‍ക്കും, കാണികള്‍ക്കും êചികരമായ ഭക്ഷണം പാകംചെയ്തു നല്‍കി. മുന്‍ കായികാധ്യാപകന്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം ആയിരുന്നു ടൂര്‍ണമെന്റ് കണ്‍വീനര്‍. ട്രസ്റ്റി മോഡി ജേക്കബ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ: സതീഷ് ബാബു നായര്‍

getNewsImages (2) getNewsImages (3) getNewsImages (4) getNewsImages getPhoto


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top