ഒരുക്കം പൂര്‍ത്തിയായി, നായര്‍ സംഗമം ചരിത്രമാകും: എം എന്‍ സി നായര്‍

nssഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് എം എന്‍ സി നായര്‍. സംഘാടനത്തിലും പരിപാടികളുടെ വൈവിധ്യത്തിലും മികവു പുലര്‍ത്തുന്ന കണ്‍വന്‍ഷന്‍ ചരിത്രമായിമാറുമെന്ന് പ്രത്യേക അഭിമുഖത്തില്‍ എം എന്‍ സി നായര്‍ പറഞ്ഞു.

? എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക

അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിളില്ലാം നായര്‍ സംഘടനകളുണ്ട്. പ്രാദേശികമായി രൂപം കൊണ്ടവയും നായര്‍ സര്‍വീസ് സൊസൈറ്റി എന്നോ അതിനോട് സാമ്യമുള്ളതോ ആയ പേരുകളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. പേര് എന്തായാലും അവയെല്ലാം എന്‍.എസ്സ് .എസ്സ്. എന്ന പേരില്‍ തന്നെയാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. ഈ സംഘടനകളെ യോജിപ്പിക്കുന്ന ദേശീയ സംഘടനയാണ്് നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക . അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നായര്‍ കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാര്‍ഷിക കണ്‍വന്‍ഷനുകളാണ് പ്രധാന പരിപാടി. കണ്‍വന്‍ഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികള്‍ ഭാരതീയ സംസ്‌ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ സംഘടിപ്പിക്കുന്നതിന് അതത് കാലത്തെ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു. മറ്റ് മലയാളി സംഘടനകള്‍ക്ക മാതൃകയാക്കാവുന്ന കണ്‍വന്‍ഷനുകളായി മുന്‍ കണ്‍വന്‍ഷനുകള്‍ മാറി. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം സഹകരിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുക. അമേരിക്കയിലെ കുട്ടികളില്‍ മലയാള ഭാഷയും ഹൈന്ദവ സംസ്‌കാരവും വളര്‍ത്താന്‍ സഹായിക്കുക. സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളില്‍ വളര്‍ച്ച നേടാന്‍ അവസരമൊരുക്കുക. തുടങ്ങി നിരവധി കാര്യങ്ങള്‍ സംഘടയുടെ പദ്ധതിയാണ്. അതിനൊപ്പം അമേരിക്കയിലും കേരളത്തിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാനും ഉദ്ദേശ്യമുണ്ട്. നാട്ടിലുള്ള സ്ഥലം പാവങ്ങള്‍ക്ക്് നല്‍കാന്‍ വിട്ടുതരാന്‍ സന്നദ്ധത പ്രകടിപ്പിച്ച സമുദായാംഗങ്ങളുണ്ട്.

? അമേരിക്കയില്‍ ജാതി സംഘടന

വിവര സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ജാതിപ്രസ്ഥാനങ്ങള്‍ അര്‍ത്ഥശൂന്യമെന്നു കരുതുന്നവര്‍ ഉണ്ട്. നമുക്കറിയാം. കുലം, ജാതി, മതം എന്നിവയൊക്കെ ഒരു യാതാര്‍ത്ഥ്യമാണ്. ഒരാള്‍ തന്റെ കുലത്തിലും വംശത്തിലും രാഷ്ട്രത്തിലും ഒക്കെ അഭിമാനം കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല. അവനുള്‍പ്പെടുന്ന സമൂഹത്തിന് ഗുണമേ ഉണ്ടാകു. ചെറിയ ലോകത്തില്‍ നിന്നേ ഒരാള്‍ക്ക് വലിയ ലോകത്തെക്കുറിച്ച് ചിന്തിക്കാനാകു. നാടു നന്നാക്കാനിറങ്ങും മുമ്പ് സ്വന്തം വീട് ശരിയാക്കണം എന്നായിരുന്നു ഇത്തരമൊരു ചോദ്യത്തോട് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ ഒരിക്കല്‍ പറഞ്ഞത്. പല ദേശങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ് അമേരിക്കയിലെ ജനങ്ങള്‍.. ജന്മദേശം, വംശം, ഭാഷ, മതം, ജാതി എന്നിവയെല്ലാം അടിസ്ഥാനമാക്കി പതിനായിരക്കണക്കിന് സംഘടനകളും അവിടെയുണ്ട്. അവയെല്ലാം ചേര്‍ന്നു ആ രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പുരോഗതി വളരെ വലുതാണ്. വിവിധ തരത്തിലുള്ള സംഘടനകള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, പൊതുവായ വിഷയങ്ങളിന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളുമുണ്ട്. എല്ലാ രാജ്യങ്ങളിലെയും വിവിധ തരം സംസ്‌കാരങ്ങളും ഭാഷകളും ആഘോഷങ്ങളും കലാരൂപങ്ങളും ഭക്ഷണ രീതികളും എല്ലാം ആസ്വദിക്കാന്‍ അവയില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കുന്നു.

? ചിക്കാഗോ കണ്‍വന്‍ഷന്‍

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍് 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. അതിനുശേഷമാണ് ഈ വര്‍ഷം ചിക്കോഗോയില്‍ കണ്‍വന്‍ഷന്‍ എത്തുന്നത്. ട്രസ്റ്റി ബോര്‍ഡും ഭരണസമിതിയും സംഘാടക സമിതിയും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായി കണ്‍വന്‍ഷനായി മികച്ച സംവിധാനം ഒരുക്കാന്‍ കഴിഞ്ഞും.രജി്സ്ട്രേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയി.

വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. ആത്മീയവും കലാപരവും സാഹിത്യപരവും സംഘടനാപരവും ആയ ക്ളാസുകളും പ്രഭാഷണങ്ങളും കാണും.

ചെങ്ങന്നൂര്‍ സ്വദേശിയായ എം എന്‍ സി നായര്‍ കണക്കിലും ഫിസിക്സിലും ബിരുദം നേടിയ ശേഷം മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററല്‍ ജോലി നോക്കവെ 1969 ലാണ് അമേരിക്കയിലെത്തുന്നത്. ചിക്കാഗോ സര്‍വകശാലയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷം, അഡ്മിനിസ്‌ട്രേഷന്‍ മാനേജ്‌മെന്റ് രംഗത്ത് ദീര്‍ഘനാളത്തെ അനുഭവ പരിചയമുള്ള ഭാര്യ രാജിയോടൊപ്പം ചേര്‍ന്ന് ബിസിനസ്സ് രംഗത്തേക്കിറങ്ങി. മാധ്യമ സ്പാപനങ്ങള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, വിമാനകമ്പനികള്‍ എന്നിവയ്ക്ക് സാങ്കേതികാടിസ്ഥാനത്തിലുള്ള ഉല്പന്നങ്ങള്‍ നല്‍കുന്ന ബിസിനസ്സ് രണ്ടു പതിറ്റാണ്ടോളം വിജയകരമായി നടത്തി. വീണ്ടും വിദ്യാഭ്യാസ മേഖലയിലേക്ക് തിരിഞ്ഞ എം എന്‍ സി നായര്‍ ഇല്ലിനോയിസ് അര്‍ബാന സര്‍വകലാശാലയുടെ ടെക്‌നോളജി ഡയറക്ടര്‍ പദവില്‍ നിന്ന് അടുത്ത കാലത്ത് പിരിഞ്ഞു. ഇതിനിടയില്‍ 62 ാം വയസ്സില്‍ ബിസിനസ്സ് മാനേജ്‌മെന്റിലും ബിരുദം നേടി. രണ്ടു മക്കള്‍. അപ്‌സര, ഉദയ്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News