നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് വന്‍ വിജയം

PHOTO-2018-08-04-08-29-03ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാർഷിക പിക്‌നിക്ക് ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആലിപോണ്ട് പാര്‍ക്കില്‍ വച്ച് വിവിധ പരിപാടികളോടെ നടത്തി. വിവിധ കായിക മത്സരങ്ങളില്‍ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. കോഓര്‍ഡിനേറ്റര്‍ പ്രദീപ് പിള്ളയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ പ്രസിഡന്റ് കരുണാകരന്‍ പിള്ള അഭിനന്ദിച്ചു.

നാടന്‍ ഭക്ഷണവും, ബാര്‍ബിക്യൂവും എല്ലാം ചേര്‍ന്ന രുചികരമായ ഭക്ഷണവും, വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ച് പിക്‌നിക്കിനെ വന്‍ വിജയത്തിലെത്തിച്ച സെക്രട്ടറി പ്രദീപ് മേനോന്‍, സുനില്‍ നായര്‍, മുരളീധരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, അപ്പുക്കുട്ടന്‍ പിള്ള, രഘുനാഥന്‍ നായര്‍ എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.

ആഗസ്റ്റ് 10, 11, 12 തിയ്യതികളില്‍ ചിക്കാഗോയില്‍ വെച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കണ്‍‌വന്‍ഷന്‍ കോ ചെയര്‍ കൂടിയായ സുനില്‍ നായര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

PHOTO-2018-08-04-15-02-27 PHOTO-2018-08-04-17-42-15 (1) PHOTO-2018-08-04-17-42-19 PHOTO-2018-08-04-17-45-55 (1) PHOTO-2018-08-04-17-45-55 PHOTO-2018-08-04-17-46-11 PHOTO-2018-08-04-17-46-13

Print Friendly, PDF & Email

Related News

Leave a Comment