Flash News

രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി പൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു

August 5, 2018

jayaramanതൃശൂര്‍: രാഷ്ട്രപതിക്കെതിരെ വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് പിടിയിലായത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വധഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.

തൃശൂർ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോൾ വധിക്കുമെന്നായിരുന്നു ഭീഷണി. പുലർച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോൺ നമ്പർ കണ്ടെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിലാണു താൻ ഫോൺവിളിച്ചതെന്ന് ജയരാമന്‍ പൊലീസിനോടു പറഞ്ഞു. എന്നാൽ എന്തിനാണ് ഇയാൾ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇന്നലെയാണു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർ‌ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top