Flash News

സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു; ബഹുരാഷ്ട്ര കമ്പനികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചര്‍ച്ചകള്‍ ആരംഭിച്ചു; സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം ലക്ഷ്യം

August 6, 2018

saudi1-830x412വിദേശികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗദി അറേബ്യയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. അതിനായി ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ചാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുക. ഇതിന്റെ മുന്നോടിയായി മൂന്നു മാസമായി ഐ.ബി.എം. അടക്കമുള്ള കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന മന്ത്രിസഭാ തീരുമാനമനുസരിച്ചാണിത്.

ഐ.ടി, അക്കൗണ്ടിങ്, മെഡിക്കല്‍, ടൂറിസം, ഇന്‍ഡസ്ട്രിയല്‍, എന്‍ജിനീയറിംഗ് ആന്‍ഡ് ട്രേഡിങ് കണ്‍സള്‍ട്ടന്‍സി, റീട്ടെയില്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, കോണ്‍ട്രാക്ടിങ്, അഭിഭാഷകവൃത്തി, റിക്രൂട്ട്‌മെന്റ് എന്നീ മേഖലകളാണ് പുതുതായി സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയം, ഐ.ടി വകുപ്പ്, എന്‍ജിനീയറിങ് കൗണ്‍സില്‍, സൗദി ബാര്‍ അസോസിയേഷന്‍, സൗദി ഓര്‍ഗെനെസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്‌സ് തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ സ്വദേശിവല്‍ക്കരണസമിതി ജനറല്‍ സൂപ്പര്‍‌വൈസര്‍ എന്‍ജിനിയര്‍ ഗാസി അല്‍ശഹ്‌റാനി വ്യക്തമാക്കി. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖലകളിലാണു സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി കാരണം തൊഴിലുടമയ്ക്ക് അധിക ബാധ്യത വരുന്നതും വിദേശ തൊഴിലാളികള്‍ക്കു തിരിച്ചടിയാണ്. അതേ സമയം തൊഴിലാളികളുടെ ഓവര്‍ടൈം വെട്ടിക്കുറച്ചതും ശമ്പള വര്‍ധനയില്ലാത്തതും ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതും മലയാളികളടക്കമുള്ള പ്രവാസികളെ വലയ്ക്കുകയാണ്. നിലവില്‍ എട്ടു ലക്ഷത്തിലധികം വിദേശികളാണു കഴിഞ്ഞ ഒന്‍മ്പത് മാസത്തിനകം സൗദിയില്‍നിന്നു സ്വന്തം നാടുകളിലേക്കു മടങ്ങിയത്.

അടുത്ത മാസം 12 മുതല്‍ (മുഹറം ഒന്നിന് )12 സ്വകാര്യ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഒരുങ്ങവേയാണ് മലയാളികള്‍ അടക്കമുള്ളവരെ ആശങ്കയിലാക്കികൊണ്ട് പുതിയ തീരുമാനങ്ങള്‍ വരുന്നത്. തുണിക്കട, കണ്ണാടിക്കട, ബേക്കറി, ചെരുപ്പ് ഇലക്രേ്ടാണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി മലയാളികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ ഒരുങ്ങുന്നത്.

സൗദി അറേബ്യയില്‍ മൊെബെല്‍ ഫോണ്‍ കടകള്‍, ലേഡീസ് ഷോപ്പുകള്‍, സ്വര്‍ണക്കടകള്‍, വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കുറയ്ക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത സൗദി തൊഴില്‍ മന്ത്രാലയം നേരത്തേ നിഷേധിച്ചിരുന്നു. പുതുതായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്ന 12 മേഖലകളില്‍ അത് 70 ശതമാനമായി കുറയ്ക്കുന്നതു പരിഗണനയിലുണ്ടെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.

കാര്‍ മെക്കാനിക്, ഒപ്ടിക്കല്‍ ടെക്‌നിഷ്യന്‍, വാച്ച് റിപ്പയറിങ് ടെക്‌നിഷ്യന്‍, ഇലക്്രടിക്/ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, തയ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പാചകക്കാര്‍, ബേക്കറി പലഹാരനിര്‍മാണ വിദഗ്ധര്‍ തുടങ്ങി സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി വിദേശികളെ നിയമിക്കുന്നതാണു പഠിക്കുന്നത്.

സൗദി ജീവനക്കാരുടെ എണ്ണം പത്തില്‍ കുറയാത്ത സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതു മുതല്‍ ആറു മാസത്തേക്ക് സെയില്‍സ് മാനേജരായി ഒരു വിദേശിയെ നിയമിക്കാന്‍ അനുവദിക്കും. അഞ്ചില്‍ കുറവ് സൗദി ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കയറ്റിറക്ക്, ശുചീകരണ ജോലികള്‍ക്ക് ഒരു വിദേശിയെ നിയമിക്കാം. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ആകെ ജീവനക്കാരുടെ 20 ശതമാനം വരുന്ന വിദേശികളെ കയറ്റിറക്ക്, ശുചീകരണ ജോലികള്‍ക്കു നിയമിക്കാന്‍ അനുമതിയുണ്ടാകും.

സ്ഥാപനങ്ങളുടെ ആസ്ഥാന ഓഫീസില്‍ ജോലി ചെയ്യുന്ന വിദേശികളെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവൃത്തിസമയമല്ലാത്ത നേരത്ത് സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് അനുവദിക്കുമെന്നും കരടു തീരുമാനം വ്യക്തമാക്കുന്നുണ്ട്. ഒരു ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ സൗദികള്‍ക്കു മാത്രമേ ജോലി ചെയ്യാന്‍ അനുമതിയുണ്ടാകൂ.

രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരാളും മൂന്നോ നാലോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ രണ്ടു പേരും അഞ്ചു ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മൂന്നു പേരും ആറും ഏഴും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലു പേരും സൗദി സ്വദേശികളാകണം. ഇതേപോലെ 100 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 70 പേര്‍ നിര്‍ബന്ധമായും സൗദിക്കാരായിരിക്കണം. ഈ വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കു വന്‍തുക പിഴ ചുമത്തും. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിച്ചാകാം ഇതിനകം സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയ മേഖലകളില്‍ ഇളവ് അനുവദിക്കുമെന്നു പ്രചാരണം നടക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top