Flash News

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ; എന്തിനീ വിവാദങ്ങള്‍?

August 6, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Newsimg1_99051472മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹം രണ്ടാമതും അമേരിക്ക സന്ദര്‍ശനത്തെപ്പറ്റി കേരളത്തില്‍ വിപുലമായ വിവാദ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ ഇപ്പോള്‍ അദ്ദേഹം ചികിത്സക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് വരുന്നത് എന്ന് അറിയിച്ചിട്ടും എന്തിനു ഒരു കമ്മ്യൂണിസ്‌ററ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകണം പകരം ചൈനയിലേക്കോ കൂബയിലേക്കോ മറ്റൊ പോയാല്‍ പോരായിരുന്നോ,ഇന്ത്യയില്‍ ഇല്ലാത്ത ഏത് ചികിത്സയാണു അമേരിക്കയില്‍ കിട്ടുന്നത് മാത്രമല്ല അദ്ദേഹം അമേരിക്കയിലേക്ക് പോകുമ്പോള്‍ ആരാണ് മുഖ്യമന്ത്രിയുടെ ചാര്‍ജ് വഹിക്കുക എന്ന കാര്യത്തില്‍ വരെ വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്.

മുന്‍പ് തന്റെ ആരോഗ്യപരിശോധനയ്ക്കായി അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സ തേടിയപ്പോഴും വാര്‍ത്ത വിവാദം ആക്കാനാണ് കേരളത്തിലെ പല മീഡിയകളും ശ്രമിച്ചത് .അത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

പിണറായി വിജയനെപ്പോലെ മാധ്യമ പരിലാളന തെല്ലുമേല്‍ക്കാതെ നിലനിന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരള ചരിത്രത്തിലില്ല. മാധ്യമങ്ങളെ തലോടി സുഖിപ്പിക്കാന്‍ അദ്ദേഹം മെനക്കെടാറുമില്ല. പ്രത്യേകിച്ചൊരു കുശലം ചോദിക്കലോ, കരുതി വച്ചൊരു ചിരിയോ, മറ്റാര്‍ക്കും കൊടുക്കാത്ത ഒരു വാര്‍ത്താ ശകലം ഇതാ നിങ്ങള്‍ക്കായി മാത്രമെന്ന മട്ടില്‍ വിളമ്പുന്നതോ മുഖ്യമന്ത്രിക്കു പരിചയമുള്ള രീതിയല്ല. ചിരിക്കണ്ടപ്പോള്‍ ചിരിച്ചും, പരിഹസിക്കണ്ടപ്പോള്‍ പരിഹസിച്ചും, കയര്‍ക്കണ്ടപ്പോള്‍ കയര്‍ത്തും മറകളോ, നാട്യങ്ങളോ ഇല്ലാത്ത കൂസലിലായ്മയോടെ അദ്ദേഹം മാധ്യമങ്ങളോടിടപെടുന്നത്. അദ്ദേഹത്തിന്റെ പതിഛ്ഛായയെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാറില്ല. ഒരു നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് .

ഈ കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷന് കേരള മുഖ്യമന്ത്രി ശ്രീ പിണറയി വിജയന്‍ എത്തിയപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുത്ത് ഇടപെടുവാന്‍ എന്നിക്ക് അവസരം ലഭിച്ചു.പൊതുവെ യുള്ള ഒരു ധാരണ അദ്ദേഹം ആരുമായും അടുത്ത് ഇടപെടാത്ത ഒരു ഏകാധിപതി ആയ ഒരു മനുഷ്യന്‍ എന്ന ധാരണ എന്നെ പോലെയുള്ളവര്‍ക്കു ഉണ്ടായിരുന്നു.അതിനു ബലപ്പെടുത്തുന്ന വാര്‍ത്തകള്‍ ആണ് പലപ്പോഴും പല ചാനലുകളിലും,പത്രങ്ങളിലും,സോഷ്യല്‍ മീഡിയയില്‍ നിന്നും നമുക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോള്‍ ഒരു സാധാരണക്കാരനായ മുഖ്യമന്ത്രി എന്ന് എനിക്ക് തിരുത്തി ചിന്തിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ആണ്. നാം ഒരാളെ വിലയിരുത്തേണ്ടത് ചില സംഭവങ്ങള്‍ മാത്രം എടുത്താകരുത് എന്ന് തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.

അദ്ദേഹത്തിന്റെ ശരീരഭാഷ വളരെ കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഭാഷയും ശരീരഭാഷയും കൃതൃമമായി ചമയ്‌ക്കേണ്ട ഒന്നല്ല; അവ നൈസ്സര്‍ഗികമായി സ്വയം പ്രകാശിതമാവുന്ന പ്രതിഭാസങ്ങളാണ്.
മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് വേണം ഭരണമുണ്ടാവാന്‍. അത് ഹിറ്റ്‌ലര്‍ മോഡലാണ്, ഏകാധിപത്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാര്‍ക്കൊക്കെ പേടിയാണെന്ന് ചിലര്‍ പറയും, അല്‍പം പേടിയൊക്കെ ഉണ്ടാകണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതി ജനാധിപത്യത്തില്‍ ഭൂഷണമല്ല.

പത്രക്കാരെന്ത് പറഞ്ഞാലും ശ്രീ പിണറായി വിജയന്‍ കാര്യക്ഷമതയുള്ള, വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള, കേരളം കാത്തിരുന്ന ഭരണാധികാരിയാണ് എന്ന് വിദ്യാഭ്യാസവും വസ്തുനിഷ്ഠ ചിന്താശീലവും ഉള്ള എല്ലാവരും സമ്മതിക്കും. എന്നാല്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യവും ആജ്ഞാശക്തിയും മലയാളി മാനിക്കുന്നതാണ് എന്ന് നാം അറിയണം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം സാധരണക്കാരുടെ ഇടയില്‍ നല്ല പേരുണ്ടാക്കി എടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഞാന്‍ ഒരു ഇടതുപക്ഷ ചിന്താഗതി കാരനല്ല, കണ്ട കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം.

മുഖ്യമന്ത്രിക്ക് ചികിത്സ വേണമെങ്കില്‍ അദ്ദേഹത്തിന് ഇഷ്ട്മുള്ളടയിടത്തു പോയി ചികില്‍സിക്കട്ടെ, അതിന് നാം എന്തിനു വ്യാകുലപ്പെടേണം. അദ്ദേഹത്തിന്റെ ഡോക്ടര്‍മാരല്ലേ എന്ത് ചികിത്സ വേണമെന്ന് തിരുമാനിക്കുന്നത് . അമേരിക്കയുടെ ആരോഗ്യരംഗത്തുള്ള സാങ്കേതിക വിദ്യ ഇന്ന് വേറെ ഒരു രാജ്യത്തിനും അവകാശപ്പെടാന്‍ പറ്റില്ല .അപ്പോള്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ സ്വാഭാവികമായും റെഫര്‍ ചെയ്യുന്നത് അമേരിക്കയിലേക്ക് തന്നെ ആയിരിക്കും .അദ്ദേഹം ഓഗസ്റ്റ് 19 മുതല്‍ രണ്ടാഴ്ച മിന്നെസോട്ടയിലുള്ള റോചെസ്റ്റര്‍ മായോ ക്ലിനിക്കില്‍ ട്രീറ്റ്‌മെന്റിന് എന്തുന്നു എന്നാണ് അറിയുന്നത്. അദ്ദേഹം അവിടെ എത്തി മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കട്ടെ .അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാത്ഥിച്ചുകൊണ്ടു , വീണ്ടും അദ്ദേഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയുന്നു.

വാല്‍ക്കഷണം:ഇതില്‍ രാഷ്ട്രീയമില്ല


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top