കരുണാനിധിയുടെ ആരോഗ്യനില വഷളാകുന്നു; അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകം

karunanidhi_31ചെന്നൈ: ഡി‌എം‌കെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എം. കരുണാനിധിയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരമായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കരുണാനിധി തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ തുടരുകയാണ്.

പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. തീവ്ര ചികിത്സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം തൃപ്തികരമല്ലെന്നാണ് വിവരം. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യ നില വീണ്ടും മോശമായെന്ന വാർത്ത പുറത്തുവരുന്നത്.

Print Friendly, PDF & Email

Related News

Leave a Comment