Flash News

കേരള കള്‍ച്ചറല്‍ ഫോറം ഓണാഘോഷം ആഗസ്റ്റ് 26ന്; വീണ ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥി

August 7, 2018 , ഫ്രാന്‍സിസ് തടത്തില്‍

getNewsImagesന്യൂജേഴ്‌സി: പൊന്നോണം വരവായി! കേരളമെങ്ങും ഓണാഘോഷങ്ങളുടെ തിമിര്‍പ്പിലാകുമ്പോള്‍ ഇങ്ങു ഏഴാം കടലിനക്കരെ അമേരിക്കന്‍ മലയാളികളും ഓണത്തിന്റെ മധുര സ്മരണകളില്‍ മുഴുകി മാവേലി മന്നനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ന്യൂജേഴ്‌സിയിലെ ഓണത്തിന് വരവറിയിച്ചുകൊണ്ടു കേരള കള്‍ച്ചറല്‍ ഫോറം (കെ.സി.എഫ്) ആണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ന്യൂജേഴ്‌സിയിലെ അസോസിയേഷനുകളുടെ ആദ്യ ഓണമാണ് കെ.സി.എഫിന്‍റ്റെ അഭിമുഖ്യത്തില്‍ ആഗസ്റ്റ് 26നു ആഘോഷിക്കുന്നത്. പ്രവാസി മലയാളികളുടെ ഓര്മ ചെപ്പില്‍ എന്നും സൂക്ഷിക്കുന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ എല്ലാ ചേരുവകളും അടങ്ങുന്ന കെ.സി.എഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ആറന്മുള എം. എല്‍. എ വീണ ജോര്‍ജ് ആയിരിക്കും മുഖ്യാഥിതി.

veena george_0ആഗസ്റ്റ് 26 നു ഞായറാഴ്ച വൈകുന്നേരം 4.30 നു ബെര്‍ഗെന്‍ഫീല്‍ഡിലുള്ള കോണ്‍ലോണ്‍ ഹാളില്‍ വാശിയേറിയ വാദം വലി മത്സരങ്ങളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടി 8 മണിക്ക് ആരംഭിക്കുന്ന “പോയ ദിനങ്ങളെ വന്നിട്ടുപോകുമോ?” എന്ന നാടകത്തോടെയായിരിക്കും സമാപിക്കുക. കലാഭവന്‍ ജയന്‍ രചനയും ദേവസി പാലാട്ടി സംവീധാനവും നിവഹിച്ച ഈ ലഘു നാടകം ഫൊക്കാന കണ്‍വെന്‍ഷനിലാണ് ആദ്യമായി അരങ്ങേറിയത്. ദേവസി പാലാട്ടി ഉള്‍പ്പെടെ കെ.സി.എഫിലെ നിരവധി പേര് വേഷമിടുന്ന നാടകം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും.

വാശിയേറിയ വടം വലി മത്സരം തന്നെയാണ് ഈ വര്ഷത്തെ ഓണാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. 1000 ഡോളര്‍ ആണ് ഒന്നാം സ്ഥാനക്കാര്‍ക്കു ലഭിക്കുന്ന ക്യാഷ് െ്രെപസ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 500 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 250 ഡോളറും നല്‍കുന്നതാണ്. വടം വലി മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. രെജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.

ന്യൂജേഴ്‌സിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ 29മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ഓണാഘോഷ പരിപാടിയുടെ പൊതു സമ്മേളനം വീണ ജോര്‍ജ് എം. എല്‍. എ ഉദ്ഘാടനം ചെയ്യും.തിരുവല്ലയിലെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആന്‍ഡ് അലൈഡ് ഫിനാഷ്യല്‍ കോണ്‍സള്‍ട്ടന്റും ബ്രാഞ്ച് മാനേജരുമായ ജയാ മാത്യൂസ്, കേരള ബാര്‍ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.ചെറിയാന്‍ വര്ഗീസ്, തിരുവല്ല മാര്‍ത്തോമാ കോളേജ് മുന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ റെജിനോള്‍ഡ് വര്ഗീസ്, ബെര്‍ഗെന്‍ കൗണ്ടിയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഫൊക്കാനയുടെ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട നേതാക്കന്‍മാരെ ആദരിക്കുന്നതുമാണെന്നും കെ.സി.എഫ് പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് , രക്ഷാധികാരി ടി.എസ്. ചാക്കോ, വൈസ് പ്രസിഡണ്ട് ചിന്നമ്മ പാലാട്ടി, ട്രഷറര്‍ ആന്റണി കുര്യന്‍, ജോയിന്റ് സെക്രട്ടറി ഏബ്രഹാം സണ്ണി എന്നിവര്‍ അറിയിച്ചു.

വടം വലി മത്സരത്തിന് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും തലപ്പ്‌പൊലിയുടെയും അകമ്പടിയോടെ മഹാബിലിത്തമ്പുരാന്‍ എഴുന്നെള്ളും. കെ.സി.എഫിലെ പ്രതിഭാധനരായ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, മലയാളി അംഗനമാരുടെ തിരുവാതിരക്കളി, കൈകൊട്ടിക്കളി, യുവഗായകരുടെ ഗാനമേള, കോമഡിഷോ, എന്നിവക്കുപുറമെ കുരുന്നുകള്‍ക്കായി പുഞ്ചിരി മത്സരം തുടങ്ങി വൈവിധ്യമായ നിരവധി പരിപാടികളാണ് ഓണാഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി കുരുവിള 2014501757, ടി.എസ്. ചാക്കോ 2012625979 ഫ്രാന്‍സിസ് കാരക്കാട്ട്, 9739318503, ചിന്നമ്മ പാലാട്ടി 201 8364910, ആന്റണി കുര്യന്‍, 201836 6537, ഏബ്രഹാം സണ്ണി 2016759857.

അഡ്രസ്: CONLON HALL, BEHIND St. JOHN’S CATHOLIC CHURCH: 19 N WILLIAM STREET, BERGENFIELD, NEW JERSEY-07621

nj onam2018-1-test


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top