വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിലേക്കു സ്വാഗതം: തോമസ് മൊട്ടക്കല്‍

Thomas Mottackalന്യൂജേഴ്‌സി : ഓഗസ്റ്റ് മാസം 24 മുതല്‍ 26 വരെ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ഡബ്ല്യു.എം.സി ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍ അറിയിച്ചു

അമേരിക്കയില്‍ ഒരു പൊന്നോണം എന്ന നൂതന ആശയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ആഗോളതലത്തില്‍ മലയാളി പ്രതിനിധികള്‍ ന്യൂജേഴ്‌സിയില്‍ ഒരേ കുടകീഴില്‍ അണിനിരന്നു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്നു ശ്രീ തോമസ് മൊട്ടക്കല്‍ എടുത്തു പറഞ്ഞു

ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളുന്ന കോണ്‍ഫെറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ പ്രോഗ്രാം കമ്മിറ്റികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു വരികയാണെന്നും , റെജിസ്‌ട്രേഷന്‍ വളരെ നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ടെന്നും , കോണ്‍ഫെറന്‍സ് വമ്പിച്ച വിജയമാകുമെന്നും കോണ്‍ഫെറന്‍സ് ചെയര്‍മാനും , അമേരിക്കയില്‍ ബിസിനസ് രംഗത്ത് തനതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ചു വന്‍ വിജയം കരസ്ഥമാക്കിയ വ്യവസായ പ്രമുഖനുമായ ശ്രീ തോമസ് മൊട്ടക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു

ലോക ഓണം എന്ന മാത്രകയില്‍ ലോകമെമ്പാടും നിന്നും മലയാളികള്‍ പങ്കെടുക്കുന്ന ഏക ഓണം ഇതായിരിക്കും എന്നും ശ്രീ തോമസ് മൊട്ടക്കല്‍ ചൂണ്ടി കാട്ടി.

ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന WMC ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രതിനിധികളോടൊപ്പം , അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ കലാ,രാഷ്ട്രീയ,ബിസിനസ് , സാഹിത്യ, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുക്കും.

മന്‍ഹാട്ടന്‍ നഗരം ചുറ്റിയുള്ള ആകര്‍ഷകമായ ക്രൂസ് നൈറ്റ് , കേരള തനിമയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആകര്‍ഷണമായ ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും , ബിസിനസ് മീറ്റ് , അവാര്‍ഡ് നൈറ്റ് , വനിതാ ഫോറം പ്രോഗ്രാമുകള്‍ ,യൂത്ത് പ്രോഗ്രാം, അസുലഭ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍ എന്നിവയാണ് കോണ്‍ഫെറന്‍സിന്റെ പ്രധാന ആകര്‍ഷണങ്ങള്‍

കോണ്‍ഫെറന്‍സ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വെബ് സൈറ്റ് അഡ്രസ്സ് : http://wmcnj.org/gc2018

Print Friendly, PDF & Email

Related News

Leave a Comment