Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25-ന് ഫിലഡല്‍‌ഫിയയില്‍

August 10, 2018

Onam 2018 sampleഫിലഡല്‍‌ഫിയ: ഫിലഡല്‍‌ഫിയ നിവാസികള്‍ക്ക് ഗൃഹതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍‌ഫിയ (മാപ്പ്) യുടെ ഓണാഘോഷം 2018 ഓഗസ്റ്റ് 25 ശനിയാഴ്ച 10 മുതല്‍ 4 മണിവരെ ഫിലഡല്‍‌ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

മലയാള നാടിന്റെ മഴക്കെടുതികളുടെ വേദന ഈ വര്‍ഷത്തെ ഓണാഘോഷത്തിന് മങ്ങലേല്‍പ്പിക്കുന്നു. കഷ്ടത നേരിടുന്ന സഹോദരങ്ങളുടെ ദു:ഖത്തില്‍ മാപ്പും പങ്കുചേരുന്നു. എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഏറ്റവും മികച്ച കലാപ്രകടനങ്ങള്‍, അറിവിന്റെ വാതായനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഓണസന്ദേശം, എന്നിവ ഏവര്‍ക്കും നവ്യാനുഭൂതി സൃഷ്ടിക്കും ഫോമയിലെ ദേശീയ നേതാക്കളുടേയും ഇതരസംഘടന പ്രതിനിധികളുടേയും സാന്നിദ്ധ്യം ചടങ്ങില്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) ട്രഷറര്‍ 203 482 9123.

വാര്‍ത്ത: സന്തോഷ് ഏബ്രാഹാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top