ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സുവിശേഷ മഹായോഗത്തില്‍ തുടക്ക ദിവസം വചന ദൂത് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മലങ്കര കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പും തിരുവല്ലാ രൂപതയുടെ അധിപനും ആയ ഡോ.തോമസ് മാര്‍ കൂറിലോസ്.
ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം എന്നും, വേദനിക്കുന്നവന്റെ വേദന മനസ്സിലാക്കുമ്പോള്‍ ആണ് വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുവാന്‍ ഒരു വിശ്വാസിക്ക് സാധിക്കൂ എന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.
ആശയ വിനിമയം വേണ്ടവിധം ഇന്ന് നടക്കുന്നില്ലാ എന്നും, പ്രതിസന്ധികളില്‍ പതറാതെ സേവന മനോഭാവമുള്ളവരാകുവാന് മനുഷ്യര്‍ തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും മാര്‍ത്തോമ്മ സഭയുടെ കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.യൂയാക്കിം മാര്‍ കൂറിലോസ് സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
കണ്വെന്ഷന് ഇന്നും നാളെയും വൈകീട്ട്(ശനി, ഞായര്‍) 6 മണിക്ക് ആരംഭിക്കും. കെ.ഇ.സി.എഫ്. പ്രസിഡന്റ് റവ.ഫാ.മത്തായി മണ്ണൂര്‍ വടക്കതില്‍ സ്വാഗതവും, സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ നന്ദിയും അറിയിച്ചു. ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള 40 അംഗങ്ങള്‍ അടങ്ങുന്ന ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply