Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ലാന റീജിയണല്‍ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

August 11, 2018 , ജോസന്‍ ജോര്‍ജ്ജ്

thumbnail_LANA Logo_InPixioഫിലാഡല്‍ഫിയ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വെന്‍ഷന്‍ 2018 ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ ഫിലഡല്ഫിയയിലുള്ള ‘ക്‌ളീന്‍ലൈഫ് സെന്ററില്‍ ‘ (KLEINLIFE CENTER, 10100 JAMISON AVE., PHILADELPHIA, PA 19116 ) വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിലേക്കായി, സാഹിത്യത്തിലും സംഘടനാപാടവത്തിലും കഴിവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭ വ്യക്തികളെ ഉള്‍പ്പെടുത്തി കണ്‍വെന്‍ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രഗത്ഭ പത്രപ്രവര്‍ത്തകനും തികഞ്ഞ ഭാഷാസ്‌നേഹിയും ആയ ജോര്‍ജ് നടവയലും, അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവും, സംഘാടകനും ലാനയുടെ സഹയാത്രികനുമായ അശോകന്‍ വേങ്ങശ്ശേരിയും യഥാക്രമം കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണും , കണ്‍വെന്‍ഷന്‍ കണ്‍വീനറും ആയി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

പ്രൊഫസര്‍ കോശി തലക്കല്‍, മുരളി ജെ.നായര്‍, അനിത പണിക്കര്‍, നീന പനക്കല്‍, സോയ നായര്‍, തുടങ്ങി കര്‍മ്മനിരതരായ ഒരു കൂട്ടം ഭാഷാസാഹിത്യ സ്‌നേഹികളുടെ കൂട്ടായ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ലാനയുടെ റീജിയണല്‍ കണ്‍വെന്‍ഷന്റെ വിജയം ഉറപ്പാക്കുന്നതാണ്. ഫിലാഡല്‍ഫിയയിലെ ലാന കണ്‍വെന്‍ഷന്‍ പ്രാദേശിക കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി പൂര്‍ണ പിന്തുണയുമായി ലാനയുടെ പ്രസിഡന്റ് ജോണ്‍ മാത്യു, ജനറല്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ്, തുടങ്ങിയവര്‍ ഉള്‍പ്പെട്ട ലാന എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.

2018 ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന പ്രസ്തുത ലാന റീജിയണല്‍ കണ്‍വെന്‍ഷനിലേക്കു ലാനയുടെ എല്ലാ സഹപ്രവര്‍ത്തകരെയും,ഭാഷാ സ്‌നേഹികളായ എല്ലാ സഹൃദയ സുഹൃത്തുക്കളെയും, പത്രമാധ്യമ പ്രവര്‍ത്തകരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് ലാന പ്രസിഡന്റ് ജോണ്‍ മാത്യു അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top