ഫിനിക്സ്: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന് ഏക പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ 164 -ാം ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും മലയാളി സമൂഹം ഒന്നടങ്കം വിപുലമായ പരിപാടികളോടെ ഫീനിക്സിലെ ഇന്ത്യ അമേരിക്കന്‍ ഹാളില്‍വച്ച് ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി ആഘോഷിക്കുന്നു
ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി യും ട്രസ്റ്റ് മെമ്പറുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും ,ചടങ്ങില്‍ ഇന്ത്യ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന് ചെയര്മാന് ടവ്യമാ ആ്യൃമ മുഖ്യാതിഥി ആയിരിക്കും .
മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും
ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനവാസ് കാട്ടൂര്‍ ,വൈസ് പ്രസിഡന്റ് വിജയന് ദിവാകരന് ,സെക്രട്ടറി ശ്രീനി പൊന്നച്ചന് ,ട്രഷറര്‍ ജോലാല്‍ കരുണാകരന്, മാതൃവേദി പ്രസിഡന്റ് ഡോക്ടര്‍ ദീപ ധര്മ്മരാജന്, മീഡിയ കമ്മിറ്റി ചെയര്മാന് ശ്രീജിത്ത് ശ്രീനിവാസന്, യൂത്ത് കമ്മിറ്റി ചെയര്മാന് വിവേക് ദേവദാസ് ,പ്രവീണ്‍ ദാമോദരന്‍, ദീപ്തി ഗിരീഷ്പിള്ള,ഡോക്ടര്‍ വിനയ് പ്രഭാകരന് ,ശ്യാം രാജ് എന്നിവര്‍ നേതൃത്വം നല്‍കും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news