ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭക്തിയോടെ ആചരിച്ചുവരുന്ന പതിനഞ്ച് നോമ്പിന്റെ സമാപനവും, വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും (ശൂനോയോ പെരുന്നാള്‍), ഇടവക വാര്‍ഷിക ദിനാചരണവും സംയുക്തമായി ഓഗസ്റ്റ് 17, 18 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. ശുദ്ധിമതിയായ വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ അഭയപ്പെട്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കാനും, ഇടവകയുടെ വാര്‍ഷിക ദിനാചരണത്തില്‍ പങ്കുചേരുവാനും ഏവരേയും സാദരം സ്വാഗതം ചെയ്യുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ്റ് 12-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ആരംഭമായി. ഇടവക വികാരി റവ.ഫാ. ടി.എ തോമസ്, റവ.ഫാ. വിജയ് തോമസ് എന്നിവര്‍ പ്രാര്‍ത്ഥനാമധ്യേ പെരുന്നാള്‍ കൊടി ഉയര്‍ത്തി.
17-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.15-നു സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 18-നു ശനിയാഴ്ച ഇടവകയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ വൈദീകശ്രേഷ്ഠര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് 8.30-നു പ്രഭാത പ്രാര്‍ത്ഥന ആരംഭിക്കും. 9.30-നു അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 11.30-ന് ആഘോഷമായ റാസ, നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.
ഇടവക വികാരി റവ.ഫാ. ടി.എ. തോമസ്, സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ടി.എ. തോമസ് (വികാരി) 732 766 3117, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി) 917 854 3818, ജോ രാജു (ട്രസ്റ്റി) 646 322 6312, പ്രിന്‍സ് ജേക്കബ് (കോര്‍ഡിനേറ്റര്‍) 929 308 0290, ലിന്സണ് തോമസ് (ജോയിന്റ് സെക്രട്ടറി) 630 640 5458, ജിനു തോമസ് (ജോയിന്റ് ട്രഷറര്‍) 347 205 1203.
വെബ്സൈറ്റ്: http://stmarysi.org
വിലാസം: St. Marys Orthodox Church, 130 Park Ave, Staten Island, NY 10302.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply