Flash News

അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുന്നവര്‍ വെള്ളം കുടിയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രം‌പ്

August 15, 2018 , .

trump1യൂട്ടിക്ക: അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ആരെങ്കിലും മത്സരിക്കാന്‍ തുനിഞ്ഞാല്‍ അവര്‍ വെള്ളം കുടിയ്ക്കുമെന്ന വെല്ലുവിളിയുമായി ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമൊയെ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിച്ചാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ അങ്കത്തിനിറങ്ങാന്‍ ധൈര്യമുണ്ടോയെന്നാണ് ട്രംപ് കുവൊമൊയോട് ചോദിച്ചത്.

കൂടാതെ തനിക്കെതിരെ മല്‍സരിക്കാനില്ലെന്നു കുവൊമൊ പണ്ടൊരിക്കല്‍ ഫോണില്‍ പറഞ്ഞിരുന്നെന്നും ട്രംപ് പറഞ്ഞു. ‘ചിലപ്പോള്‍ ശരിക്കും അദ്ദേഹത്തിന് എന്നോടു മല്‍സരിച്ചാല്‍ കൊള്ളാമെന്നുണ്ടാകും. അങ്ങനെയെങ്കില്‍, ദയവുചെയ്ത് ഒന്നു മല്‍സരിക്കാമോ? ട്രംപിനെതിരെ മല്‍സരിക്കുന്നവരുടെ കാര്യം പോക്കാണെന്ന് ആര്‍ക്കാണ് അറിയാത്തത്?’ എന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലോഡിയ ടെനിയുടെ തിരഞ്ഞെടുപ്പു ധനശേഖരണാര്‍ഥമുള്ള റാലിയില്‍ അനേകം ജനങ്ങലുടെ മുന്നിലാണ് ട്രംപ് ഈ പ്രസ്താവനകള്‍ നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top