ന്യുയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 25-ന്

batminton_pic1ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് സ്‌മൈഷേഴ്‌സിന്റെ ഏഴാമത് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 25-നു രാവിലെ 8 മുതല്‍ അരങ്ങേറും. ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗിന്റെ കായികാഭ്യാസ കളരിയില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ രണ്ട് പങ്കാളികള്‍ വീതമുള്ള പുരുഷന്മാരുടേയും, പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന മത്സരങ്ങളുമുണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ മലയാളി വംശജരായിരിക്കണം. പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ രഘു നൈനാന്‍ (516 526 9835), സോണി പോള്‍ (516 265 0146), ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ ജേക്കബ് ഏബ്രഹാം (jacobabrahamp@gmail.com).

ഈ മത്സരത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഈസ്റ്റ് കോസ്റ്റ് ക്യാപിറ്റല്‍ ഉടമ തോമസ് മാത്യു ആണ്. കൂടാതെ ഡഗ്ലസ് എല്ലിമാന്‍ റിയല്‍ എസ്റ്റേറ്റ് ഉടമ റോബി വര്‍ഗീസും മെയിന്‍ സ്‌പോണ്‍സറാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി ജോര്‍ജ് (718 962 1051), സാഖ് മത്തായി (917 208 1714), മാത്യു ചേരാവള്ളില്‍ (516 587 1405).

Print Friendly, PDF & Email

Related posts

Leave a Comment