ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്നു

free1ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുവാന്‍ തീരുമാനിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ ആഗസ്റ്റ് 16 വ്യാഴാഴ്ച ഔദ്യോഗികമായി വെളിപ്പെടുത്തി.
അമേരിക്കയിലെ പ്രധാന മെഡിക്കല്‍ സ്‌കൂളുകളില്‍ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിക്കുന്നത്.
വിദ്യാര്‍ഥികളുടെ ലോണ്‍ എന്ന വലിയ കടമ്പ കടക്കുന്നതിനും ധാര്‍മ്മിക നിലവാരം ഉയര്‍ത്തുന്നതിനും പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് അസോഷിയേറ്റ് ഡീന്‍ ഡോ. റാഫേല്‍ റിവറ അഭിപ്രായപ്പെട്ടത്. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ശരാശരി 202,000 ഡോളര്‍ കടബാധ്യതയാണ് എറ്റെടുക്കേണ്ടത്. ഇതിന്റെ സമ്മര്‍ദം മൂലം സമൂഹത്തില്‍ അവര്‍ ആഗ്രഹിക്കുന്ന ശുശ്രൂഷ നല്‍കുവാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇതൊഴിവാക്കുക എന്നതാണ് ഈ തീരുമാനം വഴി ലക്ഷ്യമാക്കു ന്നതെന്ന് എന്‍വൈയു മെഡിസിന്‍ സ്‌കൂള്‍ ഡീനും സിഇഒയുമായ ഡോ. റോബര്‍ട്ട് ഗ്രോസ്മാന്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നടന്ന വൈറ്റ് കോട്ട് സെറിമണിക്കിടയില്‍ നടത്തിയ പ്രഖ്യാപനം വിദ്യാഥികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
അമേരിക്കയിലെ ആദ്യ പത്തു റാങ്കിനകത്തുള്ള പ്രമുഖ മെഡിക്കല്‍ സ്‌കൂളാണ് ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി. പുതിയ തീരുമാനം അറിയിച്ചുകൊണ്ടു വിദ്യാര്‍ഥികള്‍ക്ക് ഈമെയില്‍ സന്ദേശവും  ലഭിച്ചു തുടങ്ങി.
free2
Print Friendly, PDF & Email

Related News

Leave a Comment