ചെങ്ങന്നൂരിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം; നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ചെങ്ങന്നൂരില്‍ നിന്ന് രക്ഷപ്പെട്ടവര്‍

chengaചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് രക്ഷപ്പെട്ടവര്‍ അതീവ ഗുരുതരമാണ് ചെങ്ങന്നൂരിലെ സ്ഥിതി. ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ആരും തിരിഞ്ഞുനോക്കിയില്ല. സഹായം കിട്ടുന്നത് റോഡരികിലെ വീടുകളിലുള്ളവര്‍ക്ക് മാത്രം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് നാട്ടുകാര്‍ മാത്രമെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.

അതേസമയം, ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നതിനിടെ പുറത്തു വരുന്നത് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ്. പ്രളയത്തില്‍ മുങ്ങി അഞ്ച് ദിവസമായിട്ടും ഒരു സഹായം പോലും എത്താത്ത ഇടങ്ങളും ചെങ്ങന്നൂരിലുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയ പാണ്ടനാട് ഏതാണ്ട് 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ചെങ്ങന്നൂരില്‍ മരിച്ചവരുടെ എണ്ണം 21ആയി എന്നാണ് സൂചന.രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്.

ഏഴ് പേരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന നിലയിലാണ് പാണ്ടനാട് കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉള്‍പ്പെടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് പേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളത്തില്‍ മുങ്ങിയ പാണ്ടനാട് ഒറ്റപ്പെട്ട് കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല. മൂന്ന് മൃതദേഹങ്ങള്‍ കിട്ടിയെന്ന് മാത്രമേ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുള്ളൂ. എന്നാല്‍ മരണം കൂടുമെന്ന് അനൗദ്യോഗികമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെങ്കിലും ആരും അത് എടുക്കുന്നില്ല. ജീവനുള്ളവരെ രക്ഷിക്കാനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് സര്‍ക്കാരിന് മരണങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാതെ പോകുന്നത്.

ചെങ്ങന്നൂരില്‍ പലര്‍ക്കും ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. കുടങ്ങളില്‍ ശേഖരിച്ച്‌ വെച്ച മഴവെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇവിടങ്ങളില്‍ സജീവമായി രംഗത്തുള്ളത്. കുട്ടികളും പ്രായമായവരും കുടുങ്ങിയിരിക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ചെങ്ങന്നൂരില്‍ നിലനില്‍ക്കുന്നുണ്ട്. തിരുവല്ല ബസ് സ്റ്റാന്‍ഡിലും ഒരു മൃതദേഹം ഒഴുകി വന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ചെങ്ങന്നൂര്‍-തിരുവല്ല മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് വ്യക്തമാക്കുന്നത്. ചെങ്ങന്നൂരില്‍ 50ഓളം പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് സജി ചെറിയാന്‍ ഇന്നും പ്രതികരിച്ചിട്ടുണ്ട്.

ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതു കാരണം കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതും ചെങ്ങന്നൂരിനെ ആശങ്കയിലാക്കുന്നുണ്ട്. രണ്ടു ദിവസം കൂടി കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ചെങ്ങന്നൂരിലും മഴ പെയ്യുമെന്ന് പറയുമ്ബോള്‍ അത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതും ആശങ്ക കൂട്ടുന്നുണ്ട്. ആലുവയും ചാലക്കുടിയും തിരുവല്ലയും എല്ലാം ഈ കലാവസ്ഥാ പ്രവചനത്തിന്റെ ആഘാതത്തിലാണ് ഇപ്പോള്‍. പമ്പയില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ചെങ്ങന്നൂരില്‍ പ്രതിഫലിച്ചിട്ടില്ല. ഇപ്പോഴും ചെങ്ങന്നൂരില്‍ വെള്ളം വീടുകളിലെ ഒരു നിലയ്ക്കും മുകളിലുണ്ട്.

അതിനിടെ പ്രളയക്കെടുതി നേരിടുന്നതിനു കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും വെള്ളപ്പൊക്കത്തില്‍ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

അതീവ ഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറയ്ക്കാന്‍ സര്‍ക്കാരിനായി. കുറ്റപ്പെടുത്തലല്ല, കൂടുതല്‍ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്കും ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഭക്ഷണ സാധനങ്ങളുമായി ഹെലികോപ്റ്റര്‍ ആലപ്പുഴയിലേക്കു പുറപ്പെട്ടു. പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്തുനിന്നു ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. 15 കിലോ വീതം വരുന്ന പാക്കറ്റുകളാണ് തയാറാക്കി വിതരണം ചെയ്യുന്നത്. പായ്ക്കറ്റില്‍ ഭക്ഷണവും അണുനാശിനികളും കുടിവെള്ളവുമുണ്ട്. രാവിലെ മൂന്നു ഹെലികോപ്റ്ററുകളില്‍ 2500 കിലോ ഭക്ഷ്യവസ്തുക്കള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കു കൊണ്ടുപോയിരുന്നു. ഇതിലേറെയും ചെങ്ങന്നൂര്‍, തിരുവല്ല ഭാഗത്തേക്കാണ്.

അതിനിടെ ചെങ്ങന്നൂര്‍ എംഎ‍ല്‍എ സജി ചെറിയാന്‍ ഇന്നലെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വേവലാതിയില്‍ നിന്നും വന്ന വാക്കുകളാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അടിയന്തരമായി എയര്‍ ലിഫ്റ്റ് നടന്നില്ലെങ്കില്‍ ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന് സജി ചെറിയാന്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവശ്യപ്പെട്ടതനുസരിച്ചുള്ള സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ തോതില്‍ പര്യാപ്തമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റപ്പെടുത്തലുകള്‍ക്ക് മുതിരാതെ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ഈ അവസരത്തില്‍ മുന്നോട്ടു നീങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ല; മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാക്കി: എന്‍ഡിആര്‍എഫ്

mediaone2018-08b3bf1943-bf05-4956-8236-20dd90ff074aKerala_volunteersjpgകേരളത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുവെന്ന് സഞ്ജയ് കുമാര്‍ അറിയിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാ പ്രവകര്‍ത്തനം മന്ദഗതിയിലാക്കിയെന്നും സഞ്ജയ് കുമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നു.

8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്ബലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്ബറുകള്‍. 9495998258 എന്ന വാട്സാപ്പ് നമ്ബരും പ്രവര്‍ത്തനസജ്ജമാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫിസിലും എല്ലാ ജില്ലാ സര്‍ക്കിള്‍ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.8547638230(തിരുവനന്തപുരം), 0484 2361369(കൊച്ചി), 8281597985(കോഴിക്കോട്) എന്നിവയാണ് ചീഫ് എന്‍ജിനീയര്‍ ഓഫിസുകളിലെ കണ്‍ട്രോള്‍ റൂം നമ്ബറുകള്‍.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച്‌ കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൂടി അംഗങ്ങളായ ജലസംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിനായി എല്ലാ ജില്ലകളിലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നോഡല്‍ ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍:

തിരുവനന്തപുരം-9447797878, കൊല്ലം-8547638018, പത്തനംതിട്ട-8547638027, ആലപ്പുഴ-8547638043, കോട്ടയം-8547638029, ഇടുക്കി-8547638451, എറണാകുളം-9496044422, തൃശൂര്‍-8547638071, പാലക്കാട് 8547638023, മലപ്പുറം-8547638062, കോഴിക്കോട് 8547638024, വയനാട് 8547638058, കണ്ണൂര്‍ 8547638025, കാസര്‍കോട് 8547638039.

എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടാങ്കര്‍ ലോറിക്കോ മറ്റു വാഹനങ്ങള്‍ക്കോ ചെന്നെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വഞ്ചി, ബോട്ട് മാര്‍ഗങ്ങളിലൂടെ കുടിവെള്ളമെത്തിക്കാനും ശ്രമിക്കും.

ജലവിതരണശൃംഖലയുള്ള സ്ഥലങ്ങളില്‍ മാത്രമായൊതുക്കാതെ കേരളമാകെ കുടിവെള്ളമെത്തിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയും പ്രളയവും മൂലം സംസ്ഥാനത്ത് ശുദ്ധജലവിതരണത്തില്‍ കുറവുവരുത്തേണ്ടി വന്നിട്ടുണ്ട്. ജലശുദ്ധീകരണശാലകള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലധികമുള്ള കലക്കല്‍, പമ്ബ് ഹൗസുകള്‍ വെള്ളത്തിനടിയിലാകുന്നത്, പൈപ്പുകളുടെ സ്ഥാനചലനം, വൈദ്യുതി തകരാറ് എന്നിവ കാരണം ജലശുദ്ധീകരണത്തില്‍ 30 ശതമാനം കുറവുവന്ന സാഹചര്യത്തില്‍ ശുദ്ധജലം നിയന്ത്രിച്ച്‌ ഉപയോഗിക്കണമെന്നും വാട്ടര്‍ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പ്രളയജലം താഴുന്നതോടുകൂടി പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച്‌ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നതാണ്. പ്രളയബാധിത സാഹചര്യത്തില്‍ കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടര്‍ അതോറിറ്റി അഭ്യര്‍ഥിക്കുന്നു.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

Print Friendly, PDF & Email

Related News

Leave a Comment