ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ വാര്‍ഷിക പിക്നിക് ആഗസ്റ്റ് 11 ശനിയാഴ്ച്ച ബക്സ്കൗണ്ടിയിലെ കോര്‍ ക്രീക്ക് പാര്‍ക്കില്‍ നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയായിരുന്നുവെങ്കിലും കുട്ടികളടക്കം ധാരാളം പേര് പിക്നിക്കില്‍ പങ്കെടുത്ത് തങ്ങളുടെ കായിക കഴിവുകള്‍ പ്രകടിപ്പിച്ചു.
പാര്‍ക്കിലെ 11ാം നമ്പര്‍ പവിലിയനില്‍ രാവിലെ പത്തരമണിക്കു ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഉല്‍ഘാടനം ചെയ്ത പിക്നിക്കിനോടനുബന്ധിച്ച് വിവിധ കായികമല്‍സരങ്ങളും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ ഉണ്ടായിരുന്നു. ഇടവകയിലെ യുവജനങ്ങളും, അഡള്‍ട്ട് വോളന്റിയേഴ്സും മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്തു. വടംവലി, വോളിബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍ പാസിങ്ങ്, ബാഡ് മിന്റണ്‍, ഷട്ടില്‍ കോക്ക്, ബാസ്കറ്റ്ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രോഫികള്‍ പിക്നിക്ക് സ്ഥലത്തുവച്ചുതന്നെ വിതരണം ചെയ്തു.
ഇടവകയിലെ ഹോസ്പിറ്റാലിറ്റി ടീമിന്റെ മേല്‍നോട്ടത്തില്‍ രുചികരമായ ബാര്‍ബിക്യു വിഭവങ്ങള്‍ തയാറാക്കിയിരുന്നു. നാടന്‍ കപ്പ ബിരിയാണി മുതല്‍ ഹാം ബര്‍ഗര്‍ വരെയുള്ള വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളും, ദാഹശമനത്തിനായി മോരിന് വെള്ളം ഉള്‍പ്പെടെയുള്ള പാനീയങ്ങളും ധാരാളം.
പിക്നിക്കില്‍ പങ്കെടുത്തവരില്‍നിന്നും നറുക്കെടുത്ത് നടത്തിയ ലക്കി ഡ്രോയില്‍ ഭാഗ്യസമ്മാനത്തിനര്ഹനായ ഷാജന് കുരിശേരിക്ക് ഫിലാഡല്‍ഫിയായിലെ പേരെടുത്ത അറ്റോര്‍ണിയായ ജോസഫ് എം. കുന്നേല്‍ സ്പോണ്സര് ചെയ്ത ഐപാഡ് സമ്മാനമായി ലഭിച്ചു.
ട്രസ്റ്റിമാരായ ജോസ് തോമസ്, മോഡി ജേക്കബ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവര്‍ പിക്നികിന്റെ ക്രമീകരണങ്ങള്‍ ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply