നായര്‍ ബനവലന്റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കുന്നു

logoന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെപ്തംബര്‍ 2-ാം തിയ്യതി നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ എല്ലാ അംഗങ്ങളോടും പ്രസിഡന്റ് കരുണാകരന്‍ പിള്ള അഭ്യര്‍ഥിച്ചു. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഓണാഘോഷ ചടങ്ങുകള്‍ക്കായി നീക്കിവെച്ചിരുന്ന തുകയും എന്‍‌ബി‌എ അംഗങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ്‌ മേനോന്‍ അറിയിച്ചു. കേരളത്തിലേക്ക് അടിയന്തിരമായ സഹായമാണ് ആവശ്യമെന്നും, അതുകൊണ്ട് എത്രയും വേഗം എന്‍.ബി.എ.യുടെ ഫണ്ടിലേക്ക് സഹായം എത്തിക്കണമെന്നും ട്രഷറര്‍ പ്രഭാകരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Related News

Leave a Comment