Flash News

പ്രളയക്കെടുതി; വനം വകുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍‌ട്രോള്‍ റൂം

August 19, 2018 , ശ്രീകുമാര്‍ പി

Untitledവനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് വനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിനം തുടങ്ങി. കൂടാതെ എല്ലാ സര്‍ക്കിളുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്. വനംവകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 9447979115, 0471 2529365. ടോള്‍ ഫ്രീ നമ്പര്‍: 18004254733.

നെല്ലിയാമ്പതിയിലേക്ക് കാല്‍നടയായി ഭക്ഷണവും വെളളവും എത്തിച്ചു

നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന ഒറ്റപ്പെട്ട പോയ പ്രദേശത്തേയ്ക്ക് പൊലീസ്, ആര്‍.എ.എഫ്, സന്നദ്ധസംഘടനകള്‍ അടക്കം എഴുപത് പേരടങ്ങടങ്ങുന്ന സംഘം കാല്‍നടയായും തലചുമടായും ഭക്ഷണം എത്തിച്ചു. നെന്മാറയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായും നടന്നാണ് പ്രദേശത്ത് എത്തിയത്. ഇവിടെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ ഏകദേശം നാനൂറോളം പേരാണ് ഉണ്ടായിരുന്നത്. ആഗസ്റ്റ് 16-ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നാണ് പ്രദേശത്തെ റോഡും പാലവും തകര്‍ന്നത്. അന്ന് മുതലെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയായിരുന്നു. നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ റോഡ് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് നെന്മാറ-പോത്തുണ്ടി-നെല്ലിയാമ്പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത്. ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം തുടരുകയാണ്.വടകെട്ടിയും മറ്റുമാണ് രക്ഷാസംഘം പ്രദേശത്തെത്തിയത്. ബിസ്‌ക്കറ്റും പഴവും ഇഡലിയും മറ്റുമടങ്ങിയ ഭക്ഷണമാണ് എത്തിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് donation.cmdrf.kerala.gov.in വഴി സംഭാവന നല്‍കാം. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ സംഭാവനകള്‍ നല്‍കാം. മൊബൈല്‍ ആപ്പുകളായ BHIM, PAYTM, TEZ, PHONE PE എന്നിവയിലൂടെയും സംഭാനകള്‍ നല്‍കാനാവും. kerala.gov.inലെ വര്‍ച്വല്‍ പേയ്മെന്റ് വിലാസമായ സലൃമഹമരാറൃള@യെശ യിലും തുക നല്‍കാം. നേരിട്ട് ബാങ്ക് മുഖേന തുക നല്‍കുന്നവര്‍ക്ക് എസ്. ബി. ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ 67319948232 എന്ന അക്കൗണ്ട് നമ്പറില്‍ അടയ്ക്കാം. ഐ. എഫ്. എസ്. സി കോഡ്: SBIN 0070028.

കൊച്ചിയില്‍ നിന്ന് 20 മുതല്‍ വിമാന സര്‍വീസുകള്‍

കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ 20 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി മത്സ്യബന്ധന ബോട്ടുകള്‍

പത്തനംതിട്ട ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ എത്തിച്ചത്. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആര്‍മിയുടെ 13 ഉും എന്‍ഡിആര്‍ഫിന്റെ 30 ഉം കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും നേവിയുടെ നാലും കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും ഉള്‍പ്പെടെ 149 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഐടിബിപിയുടെയും ആര്‍മിയുടേയും സേനാംഗങ്ങള്‍ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവര്‍ കൊണ്ടുവന്ന പരിമിതമായ ബോട്ടുകള്‍ മാത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. തുടര്‍ന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറില്‍ ഒരു സമയം മാറ്റുവാന്‍ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളില്‍ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. വലിയ ബോട്ടുകള്‍ക്ക് അടുക്കുവാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ചെറിയ വള്ളങ്ങള്‍ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂര്‍ണമായി തകരുകയും ആറു ബോട്ടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top