
നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ സൈന്യത്തോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍
പാലക്കാട്: എണ്‍പതോളം ഇടങ്ങളില്‍ ഉരുള്‍ പൊട്ടി ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയില്‍ ചൊവാഴ്ച രക്ഷാ പ്രവര്‍ത്തനവുമായി ചെന്ന ദൗത്യ സംഘത്തെ അധികൃതര്‍ തടഞ്ഞത് പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം പ്രസ്താവിച്ചു.
നെല്ലിയാമ്പതിയിലെ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ സൈന്യത്തോടൊപ്പം ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഉണ്ട്. ജീവന് പണയം വെച്ചാണ് ദൗത്യസംഘം പ്രവര്‍ത്തിച്ചത്. വിഭവങ്ങള്‍ എത്തിച്ചുകൊടുക്കാനും അവര്‍ മുന്‍കൈയെടുത്തു. ഗര്‍ഭിണികള്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മെഡിക്കല്‍ സംഘവുമായി ചൊവാഴ്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ നെല്ലിയാമ്പതിയിലേക്ക് തിരിച്ചത്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതോടെ സംഘത്തെ പോത്തുണ്ടി ചെക്പോസ്റ്റില്‍ വനം വകുപ്പ് അധികൃതര്‍ തടഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം ഇന്ന് ആരെയും കടത്തിവിടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സി.പി.എം നേതാക്കളടങ്ങുന്ന സംഘത്തെ കടത്തിവിട്ടു. ദൗത്യസംഘം എത്താതിരുന്നതോടെ രണ്ടു ഗര്‍ഭിണികള്‍ക്ക് സുരക്ഷിത സ്ഥലത്ത് എത്താനായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നു.
തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി സി.പി.എം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. പുതിയ കേരളത്തെ കെട്ടിപ്പടുക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ ലംഘനമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷാദ് പുതുനഗരം, അക്ബറലി കൊല്ലങ്കോട്, ഹംന, അഫ്സല് മജീദ്, ഹാരിസ് നെന്മാറ, നദീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരാണ് നെല്ലിയാമ്പതിയിലെ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉണ്ടായിരുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply