Flash News

വിമാനങ്ങള്‍ റദ്ദ് ചെയ്തതിന് നഷ്ടപരിഹാരമായി നല്‍കിയത് ഒപ്പിടാത്ത ചെക്കുകള്‍; ബാങ്കുകളില്‍ നിന്ന് ചെക്കുകള്‍ മടങ്ങി; വിശദീകരണവുമായി റയന്‍ എയര്‍

August 22, 2018 , .

AIRലണ്ടന്‍: വിമാനങ്ങള്‍ റദ്ദ് ചെയ്തതിന് നഷ്ടപരിഹാരമായി നല്‍കിയത് ഒപ്പിടാത്ത ചെക്കുകളായിരുന്നുവെന്ന് ആരോപണം. തന്നെയുമല്ല ചെക്കുകള്‍ മടക്കിയ ബാങ്കുകള്‍ സര്‍‌വ്വീസ് ചാര്‍ജ് ഈടാക്കിയെന്നും പരാതി. വിമാന യാത്രകള്‍ മുടങ്ങിയതിന് നഷ്ടപരിഹാരമായി യൂറോപ്പിലെ ബജറ്റ് വിമാനക്കമ്പനിയായ റയന്‍ എയറാണ് ഒപ്പിടാത്ത ചെക്കുകള്‍ നല്‍കിയത്. ഇതുമായി ബാങ്കില്‍ എത്തിയവരുടെ ചെക്കുകളാണ് മടങ്ങിയത് മാത്രവുമല്ല ചെക്കുകള്‍ മടങ്ങിയതോടെ പലരില്‍ നിന്നും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി.

കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഏപ്രിലിനു ശേഷം ഏതാണ്ട് 10 ലക്ഷം യാത്രക്കാരെ സര്‍വീസിലെ അനിശ്ചിതത്വം സാരമായി ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് പൈലറ്റുമാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് 400 വിമാനങ്ങള്‍ റദ്ദ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത്തരത്തില്‍ യാത്ര മുടങ്ങിയ ആള്‍ക്കാര്‍ക്കാണ് കമ്പനി നഷ്ടപരിഹാരത്തുക അനുവധിച്ചത്. എന്നാല്‍ ചെക്കുകളുമായി ബാങ്കില്‍ എത്തിയ ജനം ഇളിഭ്യരായി മടങ്ങുകയായിരുന്നു.

പക്ഷേ ഇത് ഭരണപരമായ വീഴ്ചയാണെന്നും വേണ്ട നടപടികള്‍ എടുക്കുമെന്നുമുളള അറിയിപ്പുമായി റയന്‍എയര്‍ അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. ജൂലൈയില്‍ നല്‍കിയ ചുരുക്കം ചില ചെക്കുകള്‍ മാത്രമാണ് ഒപ്പിടാതെ നല്‍കിയിട്ടുള്ളതെന്നും അത്തരം ചെക്ക് കിട്ടിയ ഉപയോക്താക്കള്‍ക്ക് പുതിയ ചെക്ക് നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top